
മുല്ലപ്പെരിയാർ ഡാം. പ്രതേക പരിഗണന നൽകേണ്ട വിഷയം
ഫാ.റോബിൻ പേണ്ടാനത്ത്
സാമൂഹിക പ്രവർത്തന ഗവേഷകൻ

കാലവർഷം
കാലവർഷം അടുത്തുവരുന്നതും, മൂന്നാം പ്രളയത്തിൻ്റെ സാധ്യത പ്രവചിച്ചിരിക്കുന്നതമായ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രത പാലിക്കേണ്ട വിഷയമാണ് മുല്ലപ്പെരിയാർ.
കേട്ട് കേട്ട് തഴമ്പിച്ച ഈ പ്രശ്നം ഇന്ന് പലർക്കും കേവലം കാലവർഷത്തിൻ്റെയും, തുലാവർഷത്തിൻ്റെയും ഒഴിച്ചുകൂട്ടാനാവാത്ത ചിലതിൽ ഒന്നായി അവശേഷിക്കുന്നതിൽ അത്ഭുതപ്പെടാനില്ല.
ചരിത്രത്തെ വിളിച്ചോദുന്ന കാലഹരണപ്പെട്ട വസ്തുക്കളെയാണ് നാം പൊതുവെ പുരാവസ്തു എന്ന് പറയുന്നത്. തേയില കൃഷിയുടെ കാലഘട്ടം മുതലാണ് (1790- l940) ഇടുക്കി ജില്ലയിൽ ജനവാസം ആരംഭിക്കുന്നത്. തേയില സംസ്കരണനത്തിനായി പണി കഴിച്ച ഫാക്ടറികളും, തൊഴിലാളികൾക്ക് താമസിക്കാനായി നിർമ്മിച്ച ലയങ്ങളുമാണ് ഇവിടുത്തെ ആദ്യത്തെ മനുഷ്യനിർമ്മിത വസ്തുക്കൾ
. ഇടുക്കിയുടെ പ്രത്യേകമായ കാലാവസ്ഥാ സാഹചര്യത്തിൽ 100 വർഷത്തിനു മേൽ പഴക്കമുള്ള മനുഷ്യനിർമ്മിത വസ്തുക്കൾ വളരെ വിരളമാണ്. മുല്ലപ്പെരിയാർ ഡാമിനോളം പഴക്കമേറിയ ചരിത്ര വസ്തുക്കൾ ഇനിയും ഇടുക്കിയിൽ അവശേഷിക്കുന്നില്ല എന്നു വേണം പറയാൻ.
കോടമഞ്ഞിൻ്റെയും, തണുപ്പിൻ്റെയും, മഴയുടെയും, ഈർപ്പത്തിൻ്റെയും സന്നിദ്ധ്യം താരതമ്യേന കൂടുതലുള്ള പ്രദേശങ്ങളിൽ ഉഷ്ണമേഘലയിൽ ഉള്ളതുപോലെ മനുഷ്യനിർമ്മിത മരാമത്തുക്കൾ അതിജീവിച്ചു എന്ന് വരില്ല. മുല്ലപ്പെരിയാർ ഡാമിൻ്റെ മൂന്ന് ഡ്രൈനേജിലും കയറി കണ്ടിട്ടുള്ള ആരും ഇത് ജീർണ്ണാവസ്തയിലാണെന്ന് സമ്മതിക്കും.പല സ്ഥലങ്ങളിലും പ്രകടമായ ചോർച്ചയും കാണാൻ കഴിയും
. ആധുനിക സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ചത് അല്ലാത്തതിനാൽ ഒന്നിനോടും താരതമ്യം ചെയ്യാനാവില്ല. WDC നിർദ്ദേശപ്രകാരം ഡാം നിർമ്മാണത്തിൻ്റെ ഏറ്റവും പ്രധാന ഭാഗം അതിൻ്റെ അസ്ഥിവാരമാണ്. മുല്ലപ്പെരിയാർ ഡാമിൻ്റെ അസ്ഥിവാരത്തെ സംബന്ധിച്ച് ഇതുവരെയും ഒരു പഠനവും നടന്നിട്ടില്ല. ഉന്നതാധികാര സമിതിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരളശോധനകളിലും ഈ ഭാഗം ഒഴിവാക്കിയിരുന്നു.
2018-ൽ കേരളത്തിലുണ്ടായ പ്രളയത്തിൻ്റെ മുഖ്യ കാരണം ജാഗ്രത നിർദേശങ്ങളില്ലാതെ മുല്ലപ്പെരിയാർ ഡാമിലെ ജലം പെരിയാറ്റിലേക്ക് തുറന്നു വിട്ടതായിരുന്നു. ആഗസ്റ്റ് 14-ന് രാത്രി 8.40 തേനി കലക്ടർ ഇടുക്കി കലക്ടറെ ഫോണിൽ വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്.

അമിതമായി കരകവിഞ്ഞെഴുകിയ വെള്ളപ്പാച്ചിലിൽ 1000 കണക്കിന് വീടുകളും നാശനഷ്യത്തിനിരയായി. ഇടുക്കി ഡാമിലേക്ക് അമിതമായി ഒഴുകിയെത്തിയ ജലത്തെ നിയന്ത്രിക്കാനാവാതെ പെരിയാർ തീരം മുഴുവനും ജലത്തിനടിയിലാവുകയായിരുന്നു. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ധനസഹായത്താൽ നിർമ്മിച്ച മൂന്ന് പാലങ്ങൾ പൂർണ്ണമായും നശിച്ചു.ആലടിയിലെ നടപ്പാലം ഇന്നും പുന:നിർമ്മിക്കാൻ കഴിഞ്ഞിട്ടില്ല. കുട്ടികളും വദ്ധ ജനങ്ങളും അക്കര ഇക്കര കടക്കുന്നത് ചെങ്ങാടത്തിലാണ്.
ഇടുക്കിയിൽ അടുക്കടിയുണ്ടാകുന്ന ഭൂചലനത്തെ നിസ്സാരമായി കാണാനാവില്ല. ജലം നിറഞ്ഞ് നിൽക്കുന്ന സമയത്തുണ്ടാകുന്ന ചെറിയ ഭൂചലനങ്ങൾ വലിയ അപകടത്തിലേക്ക് നയിക്കാനുള്ള സാദ്ധ്യതയെ തള്ളിക്കളയാനാവില്ല.
തുറന്നു വിട്ടപ്പോൾ പ്രളയമാണ് ഉണ്ടായതെങ്കിൽ അസ്തിവാരമില്ലാത്ത ഒരു ഡാം ഭൂചലനത്തിൽ തകർന്നാലുണ്ടാകാവുന്ന വിനാശം പ്രവചനാധീതമാണ്.
പ്രളയത്തെ താങ്ങാനുള്ള ശേഷി ഈ ഡാമിനുണ്ടായിരുന്നെങ്കിൽ പെരിയാറിൻ്റെ തീരത്ത് 2018-ൽ പ്രളയം സംഭവിക്കില്ലായിരുന്ന. ഇനിയും ഭൂചലനത്ത താങ്ങാനുള്ള ശേഷി കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാമിനുണ്ടോ എന്ന് പരീക്ഷണം നടത്തുകയാണ് ഉറക്കം നടിക്കുന്ന നമ്മുടെ സർക്കാരുകൾ.
കേരളം ഭരിച്ച സർക്കാരുകൾക്ക് മുല്ലപ്പെരിയാർ വിഷയത്തിൽ വീഴ്ച സംഭവിച്ചു എതിൻ്റെ തെളിവാണ് നമ്മുടെ ഇന്നത്തെ ശോചനീയാവസ്ഥ. കേവലം വഴിവിളക്കുകൾ ഇടുന്നതിൽ മാത്രം നമ്മുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. ചരിത്രത്തിൽ സംഭവിച്ചതെറ്റുകൾ ആവർത്തിക്കാതെ ആർജ്ജവത്തോടെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ ഇടതുപക്ഷ സർക്കാർ പരിശ്രമിക്കേണ്ടതാണ്.