പ്രണബ് മുഖര്‍ജിയുടെ നിലയില്‍ മാറ്റമില്ല

Share News

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.മസ്തിഷ്‌കത്തിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആശുപത്രിയില്‍ കഴിയുന്ന പ്രണബ് മുഖര്‍ജി ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. വിദ​ഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിതി​ഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു. ഈ മാസം പത്താം തീയതി മുതല്‍ അദ്ദേഹം വെന്റിലേറ്ററിലാണ്.

ശസ്ത്രക്രിയയ്ക്കു മുമ്ബായി നടത്തിയ കൊവിഡ് പരിശോധനയില്‍ പൊസീറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് പ്രണബിനെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് അദ്ദേഹത്തിന്റെ തലച്ചോറില്‍ രക്തം കട്ടപിടിച്ച്‌ കിടക്കുന്നതായി കണ്ടെത്തി. ശസ്ത്രക്രിയയിലൂടെ തലച്ചോറിലെ രക്തതടസം പരിഹരിച്ചെങ്കിലും അദ്ദേഹം ഇതുവരെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ല.

Share News