
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 25 ലക്ഷം കടന്നു
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.കഴിഞ്ഞ ദിവസം 65,002 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം 25,26,193 ആയി.
ഇന്നലെ മാത്രം 996 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49,036 ആയി ഉയര്‍ന്നു. നിലവില്‍ 6,68,220 ആളുകളാണ് കോവിഡ് ബാധിച്ച് രാജ്യത്ത് ചികില്‍സയിലുള്ളത്. 18,08,937 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 2,85,63,095 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 8,68,679 പരിശോധനയാണ് നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.
മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.