ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.82കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 1.82 കോടി കടന്നു. 1,82,20,646 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചിട്ടുള്ളതെന്ന് ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 6,92,358 പേരാണ് ഇതുവരെ വൈറസ് ബാധയേത്തുടർന്ന് മരിച്ചത്. 1,14,36,724 പേർ രോഗമുക്തി നേടുകയും ചെയ്തു.
2,11,948 പേർക്കാണ് 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. അമേരിക്ക, ബ്രസീൽ, ഇന്ത്യ, റഷ്യ, ദക്ഷിണആഫ്രിക്ക എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ. വൈറസ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിലെ കണക്കുകൾ ഇനിപറയുംം വിധമാണ്.
അമേരിക്ക-48,13,308, ബ്രസീൽ-27,33,677, ഇന്ത്യ-18,04,702, റഷ്യ-8,50,870, ദക്ഷിണാഫ്രിക്ക-5,11,485, മെക്സിക്കോ-4,34,193, പെറു-4,28,850, ചിലി-3,59,731, സ്പെയിൻ-3,35,602, കൊളംബിയ-3,17,651.
ഈ രാജ്യങ്ങളിൽ വൈറസ്് ബാധിച്ച് മരിച്ചവരുടെ എണ്ണം അമേരിക്ക-1,58,340, ബ്രസീൽ-94,130, ഇന്ത്യ-38,161, റഷ്യ-14,128, ദക്ഷിണാഫ്രിക്ക-8,366, മെക്സിക്കോ-47,472, പെറു-19,614, ചിലി-9,608, സ്പെയിൻ-28,445, കൊളംബിയ-10,650.