കോവിഡ് മൂലം ‘നീറ്റ്’ എഴുതാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും അവസരം

Share News

ന്യൂഡല്‍ഹി: കോവിഡ് മൂലം പരീക്ഷക്കെത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്കായി നീറ്റ് പരീക്ഷ വീണ്ടും നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. 14ന് പരീക്ഷ നടത്തി 16ന് ഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിക്കു നിര്‍ദേശം നല്‍കി.

കോവിഡ് ചികിത്സയിലിരുന്നവര്‍ക്കും കണ്ടയ്ന്‍മെന്റ് സോണുകളില്‍ ആയിരുന്നവര്‍ക്കും 14ന് പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും. നേരത്തെ പരീക്ഷയെഴുതാന്‍ കഴിയാതിരുന്നവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ സെപ്റ്റംബര്‍ 14ന് ആണ് രാജ്യവ്യാപകമായി നീറ്റ് പരീക്ഷ നടത്തിയത്. ഇതിന്റെ ഫലപ്രഖ്യാപനം ഇന്നുണ്ടാവുമെന്ന സൂചനകള്‍ക്കിടെയാണ് വീണ്ടും പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം.

Share News