ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു.

Share News

ചേരാനെല്ലൂർ ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാവുന്നു. 21 കോടി രൂപ ചിലവിൽ തമ്മനം പമ്പ് ഹൗസിൽ നിന്നും കുന്നുംപുറം വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനു പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് സാങ്കേതിക അനുമതി ലഭിച്ചു.

7.75 കോടി ചിലവഴിച്ച് നിർമ്മിക്കുന്ന വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന തിനാണ് 21 കോടി രൂപ അനുവദിച്ചു സാങ്കേതിക അനുമതി ലഭിച്ചത്.

2019- ൽ പണി ആരംഭിച്ച വാടത്തോട് ഓവർ ഹെഡ് ടാങ്ക് ഇനി ഏകദേശം 8 മാസം കൊണ്ട് പൂർത്തിയാവും. ടാങ്കിന്റെ പണി പൂർത്തിയാവുന്നതിന് ഒപ്പം തന്നെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതും പൂർത്തിയാവേണ്ടതിനു പൈപ്പ് ലെയിങ്ങ് ദ്ര്യുതഗതിയിൽ നടത്തണം എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തമ്മനം പമ്പ് ഹൗസിൽ നിന്നും ഐഷ റോഡ് വഴി നാഷണൽ ഹൈവെയിലൂടെ (NH 66) ബാനർജി റോഡ് കടന്ന് ഓൾഡ് നാഷണൽ ഹൈവേ (ഓൾഡ് NH 17) യിലൂടെ അംബേദ്ക്കർ റോഡ് വഴി ഇടപ്പള്ളി കുന്നുംപുറം വാടത്തോട് ടാങ്കിലേക്ക് എത്തുന്നതാണ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പദ്ധതിയുടെ മാർഗരേഖ.

കഴിഞ്ഞ കുറെ വർഷങ്ങളായി ചേരാനെല്ലൂർ നിവാസികൾ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു ജലദൗർലഭ്യത. രാത്രി കാലങ്ങളിൽ ഉൾപ്പടെ കുടിനീരിനായി ഉറക്കമിളച്ചു കാത്തിരിക്കുന്ന ജനങ്ങൾക്കു ഇതു ഒരു സ്വാന്തനം തന്നെയാണ്. ഈ പ്രശ്നം വാടത്തോട് ഓവർ ഹെഡ് ടാങ്കിലേക്കുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാവുന്നതിലൂടെ പരിഹരിക്കപ്പെടും. നിലവിൽ ആലുവ, നെട്ടൂർ പ്ലാന്റുകളിൽ നിന്നും ആണ് തമ്മനം പമ്പ് ഹൗസിലേക്ക് ജലം എത്തുന്നത്. തമ്മനം പമ്പ് ഹൗസിന് 12.25 എം.എൽ.ഡി ശുദ്ധജലം പമ്പ് ചെയ്യുന്നതിനുള്ള ശേഷി ആണ് ഉള്ളത്. വെണ്ണല, പനമ്പിള്ളിനഗർ ഭാഗം, തൃപ്പൂണിത്തുറയുടെ കൊച്ചി കോർപറേഷനിൽ ഉൾപ്പെടുന്ന ഭാഗങ്ങൾ, വടുതല, പച്ചാളം, എറണാകുളം സിറ്റി, ചേരാനലൂർ എന്നിവിടങ്ങളിലേക്കാണ് ഈ 12.25 എം.എൽ.ഡി ജലം ഭാഗിച്ച് പമ്പ് ചെയ്ത കൊടുക്കുന്നത്. ഇതിൽ 2.5 – 3.5 എം.എൽ.ഡി ജലം മാത്രമേ ചേരാനല്ലൂർ പ്രദേശത്തു ലഭിക്കുന്നുള്ളൂ, വാഡതോട് ഓവർ ഹെഡ് ടാങ്കിന്റെ സംഭരണശേഷി 15 ലക്ഷം ലിറ്റർ ആണ്, ഇതിലേക്കു തുടർച്ചയായി പമ്പിങ് ഉണ്ടാവുമ്പോൾ 6 എം.എൽ.ഡി ജലം വരെ ഒരു ദിവസം ചേരാനല്ലൂരിന്‌ മാത്രമായി ലഭിക്കും. 450 എം.എം വ്യാസമുള്ള ഡക്ടയിൽഡ് ഇരുമ്പ് പൈപ്പ് സ്ഥാപിക്കുന്നത്.നിരവധി ആളുകളുടെ ആവശ്യം ആയിരുന്നു കുടിവെള്ള ദൗർലഭ്യത പരിഹരിക്കപ്പെടണം എന്നുള്ളത്, ഇലക്ഷനൻ പ്രചാരണ കാലത്തെ വാഗ്ദാനമാണ് ഇപ്പോൾ യാഥാർഥ്യം ആവുന്നത് എന്ന കാര്യം ഓർമിപ്പിക്കുന്നു.

T.J Vinod MLA

Share News