രാജമല ദുരന്തം: പ്രഖ്യാപിച്ചത് ആദ്യഘട്ട ധനസഹായമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരിപ്പൂരിലും രാജമലയിലും നഷ്ടപരിഹാരത്തുകയില്‍ വേര്‍തിരിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യഘട്ട ധനസഹായമാണ് രാജമലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം മാത്രമേ നഷ്ടത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ സാധിക്കൂ.
അതിനു ശേഷം കൂടുതല്‍ നപടികള്‍ ഉണ്ടാകും. രാജമലയിലെ ജനങ്ങളെ സംരക്ഷിക്കും അവരുടെ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ദുരന്ത സ്ഥലത്ത് പോയി രാജമലയില്പോയില്ല എന്ന തരത്തിലുള്ള വിമര്‍ശനത്തിലും കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം അതീവ ഗൗരവമായി നടത്തേണ്ടതാണ്. രാജമലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അവിടെ പോകാതിരുന്നത്. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ചികിത്സയില്‍ കഴിയുന്നവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയുമെന്ന് മനസിലാക്കാനാണ് കോഴിക്കോട്ടേക്ക് പോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.