രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
മോസ്കോ: അതിര്‍ത്തിയിൽ സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെങ്ഗിയുമായി കൂടിക്കാഴ്ച്ച നടത്തും. മോസ്കോയില്‍ നടക്കുന്ന ഷാങ്ഹായി കോര്പ്പറേഷന് ഓര്ഗനൈസേഷന് സമ്മേളനത്തിന് ഇടയ്ക്കാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുക.
അതിര്‍ത്തി വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ചൈനീസ് അധികൃതര്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. . ലഡാക്കില്‍ യഥാര്‍ഥ അതിര്‍ത്തി നിയന്ത്രണരേഖയോടു ചേര്‍ന്നു വീണ്ടും ചൈനീസ് സൈന്യം കടന്നുകയറ്റത്തിനു ശ്രമിച്ചതോടെയാണ് ഇന്ത്യ-ചൈന ബന്ധം വീണ്ടും വഷളായത്. പാങ്ങോംഗ് തടാകത്തിന്റെ തെക്കന്‍ തീരത്ത് അഞ്ഞൂറിലധികം വരുന്ന ചൈനീസ് സൈനികരാണ് കടന്നു കയറാന്‍ ശ്രമിച്ചത്.
അതിര്‍ത്തി തര്‍ക്കത്തില്‍ നാലുമാസത്തിന് ശേഷമാണ് ഇരു രാജ്യങ്ങളിലെയും പ്രമുഖര്‍ കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നത്.