എസ്‌എസ്‌എല്‍സി പരീക്ഷഫലം ജൂലൈയിൽ

Share News

തിരുവനന്തപുരം:കോവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് ഭാഗങ്ങളായി നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂലായ് ആദ്യം. ഇതിന്റെ തുടര്‍ച്ചയായി ഹയര്‍സെക്കന്‍ഡറി ഫലവും വരും.

എസ്‌എസ്‌എല്‍സി രണ്ടാം ഘട്ട മൂല്യനിര്‍ണയം തിങ്കളാഴ്ച ആരംഭിച്ചിരുന്നു. എന്നാല്‍ പല ക്യാമ്ബുകളിലും അധ്യാപകര്‍ കുറവായതിനാല്‍ സാവധാനമാണ് മൂല്യനിര്‍ണയം. ഈ മാസം അവസാനത്തോടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ടാബുലേഷനും മാര്‍ക്ക് ഒത്തുനോക്കലും നടത്താന്‍ ഒരാഴ്ച വേണം. അത് പൂര്‍ത്തിയാക്കി ജൂലായ് ആദ്യം ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കരുതുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച്‌ മാസത്തില്‍ നടന്നുവന്ന എസ്‌എസ്‌എല്‍സി പരീക്ഷ ഇടയ്ക്ക് വച്ച്‌ നിര്‍ത്തിവെച്ചു. തുടര്‍ന്ന് മെയ് അവസാനമാണ് അവശേഷിക്കുന്ന പരീക്ഷകള്‍ നടത്തിയത്. അല്ലാത്തപക്ഷം ഏപ്രില്‍, മെയ് മാസങ്ങളിലായി എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പുറത്തുവരേണ്ടതാണ്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു