വിദ്വേഷകർക്കു പ്രചോദനം ഈ കുറ്റകരമായ മൗനം
ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് ഈ രാജ്യത്തിന്റെ ഉന്നമനത്തിനായി ആതുര-വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രൈസ്തവർ വർഗീയവാദികൾക്കു വേട്ടയാടാനുള്ള രണ്ടാംതരം പൗരന്മാരല്ല. അങ്ങനെ സ്ഥാപിക്കാനുള്ള ശ്രമങ്ങളും വിചാരധാരകളും തടയാൻ രാജ്യത്തിനാകെ കഴിയണം ക്രൈസ്തവർക്കെതിരേയുള്ള ഹിന്ദുത്വയുടെ അക്രമോത്സുകമായ വിദ്വേഷപ്രചാരണത്തിന്റെ ഏറ്റവും പുതിയ പ്രകടനം ആസാമിൽനിന്നാണ്. ക്രൈസ്തവർ നടത്തുന്ന സ്കൂളുകളിലെ ക്രിസ്തുവിന്റെയും കന്യകമറിയത്തിന്റെയും രൂപങ്ങളും കുരിശും ഉടൻ മാറ്റണമെന്നാണു തീവ്രഹിന്ദുത്വ സംഘടനയുടെ അന്ത്യശാസനങ്ങളിൽ മുഖ്യം. ആസാമിന്റെ വിദ്യാഭ്യാസ, ആതുരശുശ്രൂഷാ മേഖലകളിൽ ഏറ്റവും വലിയ സംഭാവന നൽകിയ സമൂഹത്തോടാണ് ഒരു തീവ്രസംഘടന അങ്ങേയറ്റം വിഷലിപ്തവും നന്ദികെട്ടതുമായ […]
Read More