സ്വർഗ്ഗം നല്ല സിനിമയാണ്;സിനിമ കാണാൻ ഇഷ്ടപ്പെടുന്നവരോട് ശുപാർശ ചെയ്യാവുന്ന സിനിമ.

Share News

സ്വർഗ്ഗം” എന്റെ നാട്ടുകാരനായ സംവിധായകൻ റെജിസ് ആന്റണിയുടെ സിനിമ എന്നതുകൊണ്ടാണ് “സ്വർഗ്ഗം” കാണാൻ പോയത്. നിരാശപ്പെടുത്തിയില്ല. മധ്യതിരുവിതാംകൂറിലെ ക്രൈസ്തവപശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമയാണിത്. അൻപത് വർഷങ്ങൾക്ക് മുൻപുള്ള എന്റെ നാടിന്റെ ഓർമ്മകളുണർത്തിയ ചിത്രം. അതേ രീതികൾ ഇന്നും തുടരുന്നവരും തുടരാൻ ശ്രമിക്കുന്നവരും തുടർന്നെങ്കിലെന്ന് സ്വപ്നം കാണുന്നവരും ഇന്നിവിടുണ്ട്. അതേസമയം മാറിയ രീതികളും ഇന്ന് ദൃശ്യം. അവയും ചിത്രീകരിച്ചിരിക്കുന്നു. ആഖ്യാനശൈലി കൊള്ളാം; തിരക്കഥയും സംഭാഷണവും തരക്കേടില്ല. ഗാനങ്ങളും നല്ലത്. പഴയകാല നാടൻ രീതികളും ai-യുടെയും റോബോട്ടിന്റെയും യുഗത്തിന്റെ “ഗുണങ്ങളും” ദോഷങ്ങളും […]

Share News
Read More