‘മാജിക് ബുള്ളറ്റല്ല’; പക്ഷെ ക്ഷയരോഗ വാക്സിൻ കൊവിഡ് മരണങ്ങള്‍ പിടിച്ചു നിര്‍ത്തുമെന്ന് ഗവേഷകര്‍
ന്യൂഡൽഹി: കുട്ടികള്‍ക്ക് ക്ഷയരോഗത്തിനെതിരെ നല്‍കുന്ന ബിസിജി വാക്സിൻ കൊവിഡ് ബാധയും മരണനിരക്കും പിടിച്ചു നിര്‍ത്താൻ സഹായിക്കുമെന്ന് കണ്ടെത്തൽ. കൊവിഡ്-19നെതിരെ ഫലപ്രദമായ വാക്സിൻ ലോകമെമ്പാടും ലഭ്യമാകാൻ മാസങ്ങള്‍ ബാക്കി നിൽക്കേയാണ് കണ്ടെത്തൽ. ബിസിജി വാക്സിൻ നിര്‍ബന്ധിതമാക്കിയ രാജ്യങ്ങളിൽ കൊവിഡ് മരണനിരക്ക് വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു. ഒരു യുഎസ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബിസിജി വാക്സിൻ കൊവിഡ് പ്രതിരോധത്തിന് ഗുണം ചെയ്യുമെന്ന പരാമര്‍ശമുള്ളത്. പതിറ്റാണ്ടുകള്‍ക്കു മുൻപേ യുഎസ് സര്‍ക്കാര്‍ ബിസിജി വാക്സിനേഷൻ നിര്‍ബന്ധമാക്കിയിരുന്നെങ്കിൽ അമേരിക്കയിൽ ഇത്രയും ഉയര്‍ന്ന കൊവിഡ് മരണനിരക്ക് ഉണ്ടാകുമായിരുന്നില്ലെന്നും പഠനത്തിൽ […]
Read More