ഇത് ജനങ്ങളുടെ വിജയം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആവേശകരമായ വിജയം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനാല് ജില്ലകളില്‍ പതിനൊന്നിലും ഇടതുമുന്നണി വിജയിച്ചു. സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. ഇത് ജനങ്ങളുടെ വിജയമാണ്. നമ്മള്‍ ഒന്നായി തുടരണമെന്ന ദൃഡനിശ്ചയത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും പിണറായി പറഞ്ഞു. ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 […]

Share News
Read More

അന്വേഷണ ഏജന്‍സികള്‍ പരിധിവിട്ടാല്‍ സര്‍ക്കാര്‍ എല്ലാം സഹിക്കുമെന്ന് കരുതേണ്ട: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണ ഏജന്‍സികള്‍ക്ക് മേല്‍ കക്ഷി രാഷ്ട്രീയത്തിന്റെ പരുന്ത് പറന്നാല്‍ അത് അംഗീകരിക്കില്ലെന്ന്അദ്ദേഹം പറഞ്ഞു. ചില അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തികള്‍ കാരണം ഭരണഘടനയുടെ അന്തസത്ത ലംഘിക്കപ്പെടുമ്ബോള് ചിലത് പറയാതിരിക്കാന്‍ കഴിയില്ല. എന്നാല്‍ ഏതെങ്കിലും ഏജന്‍സിയേയോ ഉദ്യോഗസ്ഥനേയോ കുറ്റപ്പെടുത്തണമെന്ന ഉദ്ദേശം ഇതിനില്ല എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ സര്ക്കാര് ശക്തമായ നിലപാട് എടുത്തു. രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതില്‍ സമഗ്ര അന്വേഷണം […]

Share News
Read More

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളുടെ (പോക്സോ ) ഉത്‌ഘാടനം-മുഖ്യ മന്ത്രി

Share News

. മുഖ്യ മന്ത്രി പിണറായി വിജയൻ

Share News
Read More

ഈ സര്‍ക്കാര്‍ ഒരഴിമതിയും വെച്ചു വാഴിക്കില്ല-അഴിമതിക്കാരെ സംരക്ഷിക്കുകയുമില്ല.-മുഖ്യ മന്ത്രി

Share News

അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങള്‍ ഒന്നിനുപുറകേ ഒന്നായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കി ജനക്ഷേമകരമായ നടപടികളെ തമസ്കരിക്കാമെന്ന വ്യാമോഹമാണ് പ്രതിപക്ഷത്തെ നയിക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുഴുവന്‍ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് സര്‍ക്കാരിനുമേല്‍ അഴിമതിയുടെ ദുര്‍ഗന്ധം എറിഞ്ഞു പിടിപ്പിക്കാനുള്ള വ്യാഖ്യാനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലത്തെ സംഭവവികാസങ്ങള്‍ക്കിടയില്‍ അതിന്റെ തീവ്രത കൂട്ടാനുള്ള ശ്രമവുമുണ്ട്. എന്നാൽ ഒരു കാര്യം വ്യക്തമാക്കാനുണ്ട്. നേരത്തെ വ്യക്തമാക്കിയതുമാണ്. ഈ സര്‍ക്കാര്‍ ഒരഴിമതിയും വെച്ചു വാഴിക്കില്ല-അഴിമതിക്കാരെ സംരക്ഷിക്കുകയുമില്ല. പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസമെത്തിക്കുകയും നാടിന്റെ വികസനത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയും […]

Share News
Read More

മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിത്. -മുഖ്യമന്ത്രി

Share News

പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെ. ഏവർക്കും നബിദിന ആശംസകൾ. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

എം. ശിവശങ്കർ അറസ്റ്റിൽ

Share News

നാളെ കോടതിയിൽ ഹാജരാക്കും കൊച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ ​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ അറസ്റ്റിൽ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേട്ടാണ്‌ അറസ്റ്റ് ചെയ്തത്.കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റ്  Kerala gold smuggling case | ED arrests suspended IAS officer Sivasankar soon after High Court rejects anticipatory bail plea

Share News
Read More

വാളയാർ കേസ് അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ: കെ.സുരേന്ദ്രൻ

Share News

പാലക്കാട്: വാളയാർ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയാണ് ഈ കേസിൽ ദൂതനെ അയച്ച് പെൺകുട്ടികളുടെ മാതാപിതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. എന്നാൽ ആവശ്യം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കുടുംബത്തെ വഞ്ചിച്ചു. എന്തിനാണ് സമരം എന്നു കുടുംബത്തോടല്ല മന്ത്രി ബാലൻ ചോദിക്കേണ്ടത്. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തിന് ശ്രമിച്ചു എന്നതാണ് ബാലൻ […]

Share News
Read More

ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി.

Share News

അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രി

Share News
Read More

മന്ത്രിസഭാ തീരുമാനങ്ങൾ (21-10-2020)

Share News

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഒരുവിധ സംവരണത്തിനും അര്‍ഹതയില്ലാത്ത പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കുന്നതിന് കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഇന്ന് മന്ത്രിസഭ തീരുമാനിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 103-ാം ഭരണഘടനാ ഭേദഗതിയുടെയും തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതുവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉദ്യോഗ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ […]

Share News
Read More

കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ അതുല്യ നേതാവ് സഖാവ് സി.എച്ച്‌. കണാരൻ ചരമ വാർഷികദിനമാണ് ഇന്ന്.

Share News

ദേശീയ പ്രസ്ഥാനത്തിൻ്റെയും നവോത്ഥാന പോരാട്ടങ്ങളുടേയും ഭാഗമായി രാഷ്ട്രീയ രംഗത്തെത്തിയ സി എച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയായി മാറി. അനാചാരങ്ങളും അന്ധവിശ്വാസവും ചൂഷണവും നിലനിന്ന കേരളീയ സമൂഹത്തിൽ അതിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. അടിച്ചമർത്തപ്പെട്ട ജനതയെ സംഘടിപ്പിച്ച് അവരെ പുരോഗമനാശയങ്ങളുടെ പിന്നില്‍ അണിനിരത്തുന്നതില്‍ ഉജ്ജ്വലമായ പങ്കാണ്‌ സഖാവ് സി. എച്ച്‌ നിര്‍വ്വഹിച്ചത്‌. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ അവകാശബോധമുള്ളവരാക്കാനും പോരാട്ടങ്ങളില്‍ അണിനിരത്തി ബഹുജനപ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതിനും സഖാവ് വഹിച്ച പങ്ക്‌ എക്കാലവും സ്‌മരിക്കപ്പെടും. അതുല്യ സംഘാടകനായിരുന്ന സി എച്ചിൻ്റെ […]

Share News
Read More