”അസ്തമിച്ചത് മലയാള സാഹിത്യത്തിലെ ഒരു യുഗം”: അനുശോചിച്ച് രമേശ്‌ ചെന്നിത്തല

Share News

തിരുവനന്തപുരം : ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പുതിരിയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അനുശോചിച്ചു.മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അത്യുജ്ജല രചനകൾ അയിരുന്നു അദ്ദേഹത്തിന്റേത്. മനുഷ്യ ദുഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേൽ മനോഹരമായി ആവിഷ്കരിച്ച കവികൾ മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല. ജ്ഞാനപീഡം ലഭിച്ചു മാസങ്ങൾക്ക് ശേഷമാണു അദ്ദേഹം വിടവാങ്ങുന്നത്. അക്കിത്തത്തിന്റെ ദേഹവിയോഗത്തിലൂടെ മലയാള സാഹിത്യത്തിലെ ഒരു യുഗമാണ് അസ്തമിച്ചതെന്നും രമേശ്‌ ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Share News
Read More

മഹാകവി അക്കിത്തം അന്തരിച്ചു

Share News

തൃശൂര്‍ : മഹാകവി അക്കിത്തം അച്യുതന്‍ നമ്ബൂതിരിപ്പാട് അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച്‌ രാവിലെ 8.10 ഓടെയാണ് അന്ത്യം സംഭവിച്ചത്‌. 94 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ‌തൃശൂര്‍ വെസ്റ്റ് ഫോര്‍ട് ഹൈടെക് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. കടുത്ത ന്യുമോണിയ ബാധയും സ്ഥിതി ​ഗുരുതരമാക്കി. കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം പ്രശസ്ത കാവ്യമാണ്. 2019 ലെ ജ്ഞാനപീഠം […]

Share News
Read More