മ​ത്താ​യി​യു​ടെ ക​സ്റ്റ​ഡി മ​ര​ണം സി​ബി​ഐ​ക്ക്: ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

Share News

പ​ത്ത​നം​തി​ട്ട: വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പത്തനംതിട്ട ചിറ്റാറിലെ മത്തായിയുടെ കസ്റ്റഡി മരണത്തിൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉത്തരവിട്ട് ഹൈ​ക്കോ​ട​തി. മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. നേ​ര​ത്തെ കേ​സ് സി​ബി​ഐ​ക്ക് വി​ടു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. മ​ത്താ​യി​യു​ടെ മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് കോ​ട​തി ഹ​ര്‍​ജി​ക്കാ​രോ​ട് ആ​രാ​ഞ്ഞു. സം​സ്‌​കാ​ര​ത്തി​ന് വേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി മ​ത്താ​യി​യു​ടെ ഭാ​ര്യ​യോ​ടു നിര്‍ദേശിച്ചു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചു. […]

Share News
Read More