മലപ്പുറം കലക്ടര്‍ക്കും ഡെപ്യൂട്ടി കലക്ടര്‍ക്കും കോവിഡ്
മലപ്പുറം: മലപ്പുറം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ഉള്‍പ്പെടെ 22 ഉന്നത ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആൻ്റിജൻ പരിശോധനയിലാണ് കലക്ടര്‍ക്ക് കൊവിഡ് പൊസിറ്റീവായത് . മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സമ്ബര്ക്കപട്ടികയിലുണ്ടെന്നാണ് വിവരം. കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്ന കളക്ടര്‍ നേരത്തെ തന്നെ നിരീക്ഷണത്തില്‍ പോയിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുല്‍ കരീമിന് കഴിഞ്ഞ ദിവസ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ ഗണ്‍മാനും നേരത്തെ രോഗം ബാധിച്ചിരുന്നു.
Read More