ക്വാറന്റൈനിലുള്ളവരെ ഒറ്റപ്പെടുത്തരുത്: മുഖ്യമന്ത്രി
തിരുവനന്തപുരം:ലോകത്തിനു മാതൃകയാകുംവിധം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനം നേടിയ യശസിന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയിൽപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്. അന്യദേശങ്ങളില്‍ നിന്നും കഷ്ടപ്പാടുകള്‍ താണ്ടി കേരളത്തിലെത്തിയ സഹോദരങ്ങളില്‍ ചിലര്‍ നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങള്‍ കേള്‍ക്കാനിടയായി. ക്വാറന്റൈനില്‍ കഴിയുന്നവരെ ഒറ്റപ്പെടുത്തുക, ഊരുവിലക്ക് പോലെ അകറ്റി നിര്‍ത്തുക, ചികിത്സ കഴിഞ്ഞവര്‍ക്ക് വീട്ടില്‍ പ്രവേശനം നിഷേധിക്കുക പോലുള്ള സംഭവങ്ങളുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് വിഷമകരമായ അനുഭവമുണ്ടായി. ബംഗളുരുവില്‍ നിന്ന് എത്തിയ 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കിയ […]
Read More