സ്‌കൂൾ സിലബസിൽ ഈ വർഷം വെട്ടിച്ചുരുക്കലില്ല

Share News

തിരുവനന്തപുരം: 2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ഫലപ്രദവും ആകർഷകവുമായി നടത്താനും യോഗത്തിൽ തീരുമാനമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനമനുസരിച്ച് കഴിയുന്നത്ര വേഗം സ്‌കൂളുകൾ തുറക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് യോഗം നിർദ്ദേശിച്ചു. കോവിഡ് 19 കാലത്തെ ഡിജിറ്റൽ പഠനത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്നും ഇതിൽ രാജ്യത്ത് ഒന്നാംസ്ഥാനത്താണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഈ പ്രതികൂല […]

Share News
Read More