ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയത് യുവജനങ്ങൾക്ക് വേണ്ടി:പ്രധാനമന്ത്രി
ന്യൂഡല്‍ഹി:രാജ്യത്തെ പുതുതലമുറയിലെ യുവജനങ്ങൾക്കയാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്. 21ആം നൂറ്റാണ്ട് അറവിന്റെ കാലമാണ്. പഠനം, ഗവേഷണം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 ഇത് തന്നെയാണ് ചെയ്യുന്നത്. രാജ്യത്തെ വിദ്യാഭ്യാസ നിലവാരത്തിലാണ് തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭ്യാസ സമ്ബ്രദായം ഏറ്റവും നൂതനവും ആധുനികവുമാക്കുന്നതിനുള്ള […]
Read More