ഇത് ജനങ്ങളുടെ വിജയം: മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ആവേശകരമായ വിജയം നേടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പതിനാല് ജില്ലകളില്‍ പതിനൊന്നിലും ഇടതുമുന്നണി വിജയിച്ചു. സര്‍വതലങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ് ഉണ്ടായത്. ഇത് ജനങ്ങളുടെ വിജയമാണ്. നമ്മള്‍ ഒന്നായി തുടരണമെന്ന ദൃഡനിശ്ചയത്തിന്റെ പ്രതിഫലനമാണ് ഈ വിജയമെന്നും പിണറായി പറഞ്ഞു. ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ല എന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കേരളം ചാഞ്ഞത് ഇടത്തോട്ട്

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ഇടത് മുന്നണിക്കൊപ്പം. യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് ഇടത് മുന്നണി ചരിത്രവിജയം കുറിച്ചതിന് കേരളം സാക്ഷിയായി. 914 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു. 374ഇടത്ത് യുഡിഎഫ് ജയിച്ചപ്പോള്‍ ബിജെപി 24ല്‍ ഒതുങ്ങി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതറി നിന്ന സര്‍ക്കാരിന് വലിയ ആശ്വാസമാണ് തെരഞ്ഞെടുപ്പിലെ വന്‍ വിജയം. 152 ബ്ലോക്കു പഞ്ചായത്തുകളില്‍ യുഡിഎഫിനെ അന്‍പത് കടക്കാനനുവദിക്കാതെ തളച്ച ഇടതുപക്ഷം, 106 ഇടത്ത് വിജയിച്ചു. പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നും ഇടതുപക്ഷത്തിനൊപ്പം നിന്നു. […]

Share News
Read More