വീട്ടിൽ കേക്ക് ഉണ്ടാക്കി വിറ്റാൽ അറസ്റ്റ് ചെയ്‌തു ജയിലിൽ ഇടും പോലും.
ഡേയ് കേക്ക് അല്ലെ ഉണ്ടാക്കിയത്? ബോംബ് അല്ലല്ലോ! അന്യ സംസ്ഥാനത്ത് നിന്ന് രാസവസ്തുക്കൾ ചേർത്ത മീൻ, പാൽ, പച്ചക്കറികൾ എന്നിവ വരുന്നത് സംസ്ഥാന അതിർത്തികളിൽ പോലും തടയാൻ കഴിവില്ലാത്ത ഒരു വകുപ്പും, കിമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരും. ഇവക്കെതിരെ ചെറു വിരൽ അനക്കാൻ വയ്യാത്ത ടീമാ, വീട്ടിലെ കേക്കിന് ലൈസൻസ് ഉണ്ടാക്കാൻ നടക്കുന്നത്. ഭയങ്കര ‘കരുതൽ.’ ഒരുപാട് വീട്ടമ്മമാർ വൃത്തിയായിഉണ്ടാക്കുന്ന കേക്ക്, അവർക്ക് ഒരു ചെറിയ വരുമാനമാർഗ്ഗം കിട്ടുന്നതിനെ എന്തിന് തടയണം സാറെ. ചില ബേക്കറിക്കാർക്ക് നഷ്ടമുണ്ടായേക്കാം. ഒരു […]
Read More