രാജ്യത്ത് ട്രെയിൻ ഗതാഗതം പുനരാരംഭിക്കുന്നു
ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസ് ഇന്ത്യൻ റെയിൽവേ പുനരാരംഭിക്കുന്നു.മെയ് 12 മുതൽ ഭാഗികമായാണ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നത്. റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ഈക്കാര്യം അറിയിച്ചത്. മൂന്നാം ഘട്ട ദേശീയ ലോക്ക്ഡൗണ്‍ മേയ് 17ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നടപടി. മെയ് 12നാണ് ആദ്യ സർവിസ്. ന്യൂഡൽഹിയിൽനിന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്കാവും സർവിസ്. ഡൽഹിയിൽനിന്നും തിരുവനന്തപുരത്തേയ്ക്കും സർവീസുണ്ട്. ആദ്യഘട്ടത്തിൽ റിട്ടേൺ യാത്ര ഉൾപ്പെടെ 30 സർവിസുകളാണ് നടത്തുക. […]
Read More