ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി മലമ്പുഴയ്ക്കടുത്ത് കണ്ടെടുതു
മലമ്പുഴയ്ക്കടുത്ത് ലോഹയുഗകാലത്തെ ഇരുമ്പുസാമഗ്രി നിർമാണശാല നിലനിന്നിരുന്നു എന്നതിന് തെളിവുകൾ. ചൂളയിലേക്ക് വായു കടത്തിവിടുന്ന കളിമൺകുഴലുകളുടെ ഭാഗങ്ങളാണ് പാലക്കാട് വിക്ടോറിയ കോളജിലെ ചരിത്രാധ്യാപകൻ കെ. രാജന്റെ നേതൃത്വത്തിൽ കണ്ടെടുത്തത്.രണ്ടായിരം വർഷങ്ങൾക്കു മുൻപ് കേരളത്തിൽനിന്നും ഈജിപ്തിലേക്ക് ഇരുമ്പിന്റെ വൻതോതിലുള്ള കയറ്റുമതി നടന്നിരുന്നു എന്നു സൂചിപ്പിക്കുന്ന ജെനീസ രേഖകളെ ഇതു സാധൂകരിക്കുന്നു.
Read More