രാജ്യസഭ തെരഞ്ഞെടുപ്പ്: ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി യുഡിഎഫ് സ്ഥാനാര്‍ഥി
തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരിക്കും സ്ഥാനാര്‍ത്ഥി.ഇടത് സ്ഥാനാര്‍ഥിയുടെ വിജയം ഉറപ്പാണെങ്കിലും സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫ് നേതൃത്വം തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകും എന്നു വിലയിരുത്തിയാണ് യുഡിഎഫ് തീരുമാനം. എം പി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ മാസം 24 നാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിയ്ക്ക് വിജയം ഉറപ്പാണ്. ഇടതുമുന്നണി എല്‍ജെഡിയ്ക്ക് […]
Read More