വനംവകുപ്പ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം: എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Share News

പത്തനംതിട്ട: ചിറ്റാറില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത മത്തായി മരിച്ച സംഭവത്തില്‍ എട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ജില്ലയിലെ തന്നെ മറ്റ് ഓഫീസുകളിലേക്കാണ് സ്ഥലം മാറ്റിയത്. വടശ്ശേരിക്കര റെയ്ഞ്ച് ഓഫീസര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇവരിപ്പോള്‍ നിര്‍ബന്ധിത അവധിയിലാണ്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ കേടുവരുത്തിയെന്നാരോപിച്ച്‌ വനപാലകര്‍ കസ്റ്റഡിയിലെടുത്ത മത്തായിയുടെ മൃതദേഹം രാത്രി വീടിനോട് ചേര്‍ന്ന കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ച്‌ അവശനാക്കി കിണറ്റില്‍ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. […]

Share News
Read More