കേന്ദ്ര വ്യോമയാനമന്ത്രി കരിപ്പൂരിൽ: ധനസഹായം പ്രഖ്യാപിച്ചു
കോഴിക്കോട്: വിമാനാപകടം വിലയിരുത്താനായി കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി കോഴിക്കോട്ടെത്തി. കരിപ്പൂര്‍ ദുരന്തത്തില്‍ അഗാധ ദു:ഖമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. സമയോചിത ഇടപെടല്‍ അപകടത്തിന്റെ വ്യാപ്തി കുറച്ചു. വിമാനത്താവള അധികൃതരും ഭരണകൂടവും കൃത്യമായി ഇടപെട്ടു. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. പരമാവധി തെളിവുകള്‍ കണ്ടെത്തുകയാണ് പ്രധാനം. ഊഹാപോഹത്തിനുള്ള സമയമല്ല ഇതെന്നും മന്ത്രി പറഞ്ഞു. റണ്‍വേ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക്ബോക്സുകളും കിട്ടി. ഡാറ്റ റെക്കോര്‍ഡറും കണ്ടെത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ […]
Read More