അദ്ദേഹത്തിന് ഭഗവാൻ ആയുരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ !!
ഒന്നും വെട്ടിപിടിക്കാൻ ശ്രമിക്കാതെ സഹജീവി സ്നേഹം മാത്രം മൂലധനമാക്കി നിസ്വാർത്ഥ സേവനം ചെയ്യുന്ന ഒരു വലിയ മനുഷ്യനെ കുറിച്ചാണ് ഇന്നത്തെ മാതൃഭൂമി വാരാന്ത്യം !കൂടുതൽ അടുപ്പമുള്ളവർ രാമേട്ടൻ എന്ന വിളിക്കുന്ന Prof. N R Menon (Narayanan Raman Menon)!!എനിക്ക് അദ്ദേഹം ആരാണ്!!ഓർമ്മകൾ പുറകോട്ട് പായുന്നു..ഒന്നിലും സ്ഥിരത ഇല്ലാതെ അലഞ്ഞു നടന്ന അപക്വകൗമാരത്തിന്റെ നാളുകളിലെന്നോ ഒരു വഴിത്തിരിവിൽ യുവജനങ്ങൾക്കായി നടത്തിയ ഒരു മൂല്യബോധന ക്യാംപിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്.ദൈവം എനിക്ക് തന്നതിന്റെ പകുതി പോലും ശാരീരികക്ഷമത […]
Read More