നാഗാലാന്‍ഡിൽ ഇനി നോക്‌ലാക്ക് ജില്ലയും: ഡെപ്യുട്ടി കമ്മിഷണര്‍ മലയാളി

Share News

കൊഹിമ: നാഗാലാന്‍ഡിലെ നോക്‌ലക്കിനെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു. മ്യാന്‍മറുമായി 92 കിലോമീറ്റര്‍ തുറന്ന അതിര്‍ത്തി പങ്കിടുന്ന നോക്‌ലക്കിനെ ട്യൂസാംഗ് ജില്ല വിഭജിച്ചാണ് പുതിയ ജില്ലയായി രൂപീകരിച്ചത്. നാഗാലാന്‍ഡിലെ പന്ത്രണ്ടാമത്തെ ജില്ലയായ നോക്‌ലക്ക് രാജ്യത്തെ വിദൂരജില്ലകളില്‍ ഒന്നാണ്. തൃശൂര്‍ പീച്ചി സ്വദേശിയായ റെനി വില്‍ഫ്രഡ് ആണ് നോക്‌ലക്കിലെ ആദ്യത്തെ ഡപ്യൂട്ടി കമ്മിഷണര്‍ ആയി ചുമതലയേൽക്കുന്നത്. മുന്‍ ഇന്‍ഫോസിസ് ജീവനക്കാരനായ റനി 2015 നാഗാലാന്‍ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Share News
Read More