രാജ്യത്തെ ആദ്യ ഓസ്കര്‍ ജേതാവ് ഭാനു അത്തയ്യ അന്തരിച്ചു

Share News

മുംബൈ: പ്രശസ്ത സിനിമാ വസ്ത്രാലങ്കാരകയും ഇന്ത്യയിലെ ആദ്യത്തെ ഓസ്‌കര്‍ ജേതാവുമായ ഭാനു അത്തയ്യ (91) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അവര്‍ ദക്ഷിണ മുംബൈയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചതെന്ന് മകള്‍ രാധിക ഗുപ്ത അറിയിച്ചു. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ വിഖ്യാത ചിത്രം ഗാന്ധിയ്ക്കാണ് അവര്‍ക്ക് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചത്. തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. മൂന്നുവര്‍ഷത്തോളമായി അവര്‍ പൂര്‍ണ്ണമായും കിടപ്പിലായിരുന്നെന്നും ഭാനു അത്തയ്യയുടെ മകള്‍ പറഞ്ഞു. സംസ്‌കാര […]

Share News
Read More