പ്രശസ്‌ത മനശാസ്‌ത്രജ്ഞന്‍ ഡോ. പി.എം. മാത്യു വെല്ലൂര്‍ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത മനശാസ്‌ത്രജ്ഞനും ഗ്രന്ഥകര്‍ത്താവും അദ്ധ്യാപകനുമായ ഡോ. പി.എം.മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. തിരുവനന്തപുരം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹയമായ അവശതകള്‍ കാരണം ഏറെ നാളായി വിശ്രമത്തിലായിരുന്നു. വിവിധ ആനുകാലികങ്ങളിലും മാദ്ധ്യമങ്ങളിലും മനശാസ്‌ത്ര സംബന്ധമായ പരിപാടികള്‍ ജനകീയമായി അവതരിപ്പിച്ചിരുന്ന ഡോക്ടര്‍ മാത്യു വെല്ലൂര്‍ പാലക്കത്തായി പി.എം.മത്തായിയുടെയും എണ്ണക്കാട്ട് ചക്കാലയില്‍ കുഞ്ഞമ്മയുടെയും മകനായി 1933 ജനുവരി 31നാണ് ജനിച്ചത്. കുടുംബ ജീവിതം, ദാമ്ബത്യം ബന്ധം ബന്ധനം, കുമാരീകുമാരന്മാരുടെ പ്രശ്‌നങ്ങള്‍,എങ്ങനെ പഠിക്കണം പരീക്ഷയെഴുതണം ഇങ്ങനെ മനശാസ്‌ത്രം, […]
Read More