കോഴിക്കോട്ട് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്

Share News

കോഴിക്കോട്:നഗരത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പിങ്ക് പൊലീസിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി. ആന്റിബോഡി ടെസ്റ്റിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഉദ്യോഗസ്ഥയുമായി സമ്പർക്കത്തിലേർപ്പെട്ട 16 വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. മൂന്ന് യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ആന്റിബോഡി പരിശോധനകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് വിവരം.

Share News
Read More