മൊറട്ടോറിയം:രണ്ട് വർഷത്തേക്ക് കൂടി നീട്ടാൻ തയ്യാറെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ വായ്പാ മൊറട്ടോറിയം രണ്ടു വർഷത്തേക്കുകൂടി നീട്ടാൻ തയാറെന്നു കേന്ദ്ര സർക്കാർ. സുപ്രീംകോടതിയിലാണു കേന്ദ്രം ഇതുസംബന്ധിച്ച നിലപാട് അറിയിച്ചത്. ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. അതേസമയം, ഇക്കാലയളവിലെ പലിശ എഴുതിത്തള്ളുന്നതു സംബന്ധിച്ച് ഉറപ്പുപറയാൻ കേന്ദ്ര സർക്കാർ തയാറായില്ല. ഇക്കാര്യത്തിൽ ആർബിഐ, ബാങ്കേഴ്സ് അസോസിയേഷൻ എന്നിവരുമായി കേന്ദ്രം കൂടിയാലോചനകൾ നടത്തി തീരുമാനം കൈക്കൊള്ളുമെന്നു കേന്ദ്രത്തിനായി സുപ്രീം കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം 23 ശതമാനം ഇടിഞ്ഞ കാര്യവും […]
Read More