കോട്ടയത്ത് ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു, കൊവിഡ് പരിശോധന നടത്തും

Share News

കോട്ടയം: ഒൻപത് വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം ജില്ലയിലെ കുറുപ്പുംതറയിലാണ് സംഭവം. മേമുറി സ്വദേശിയായ ശ്രീഹരിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടി കുഴഞ്ഞുവീണത്. ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയുടെ സ്രവം കൊവിഡ് പരിശോധനയ്ക്കയച്ചു.

Share News
Read More