ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ്: അപേക്ഷ ക്ഷണിച്ചു
ഇന്ത്യന്‍ ഇക്കണോമിക് സര്‍വീസ് 2020 പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഇക്കണോമിക്സ്/അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണാമിക്സ്/ഇക്കണോമെട്രിക്സ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദം. നിഷ്കര്‍ഷിക്കുന്ന ശാരീരിക യോഗ്യതകളും വേണം. കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്താകെ 19 കേന്ദ്രങ്ങളിലാണ് പരീക്ഷ. പ്രായം 21–-30. 2020 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. https://www.upsconline.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്തംബര്‍ ഒന്ന്.
Read More