പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്

Share News

ചെന്നൈ: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ടവർക്ക്​ ധനസഹായവുമായി തമിഴ്​നാട്​ സര്‍ക്കാര്‍. ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്​ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്​ മൂന്ന്​ ലക്ഷം രൂപ വീതം നല്‍കുമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക്​ ഒരു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്​.

ആഗസ്​റ്റ്​ ഏഴിനുണ്ടായ ഉരുള്‍പൊട്ടലില്‍ 30 മുറികളുള്ള നാല് ലയങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. 80-ലേറെപ്പേരാണ് ഇതില്‍ താമസിച്ചിരുന്നത്. 62 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്​ .മരിച്ചവരുടെ കുടുംബാംങ്ങള്‍ക്ക്​ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അഞ്ച്​ ലക്ഷം രൂപ വീതവും പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട്​ ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്​.

Share News