നെയ്യാര്‍ഡാമില്‍ കൂട്ടില്‍നിന്നു രക്ഷപ്പെട്ട കടുവയെ കണ്ടെത്തി

Share News

തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. പാര്‍ക്കിനുള്ളില്‍ നിന്ന് തന്നെയാണ് കടുവയെ കണ്ടെത്തിയത്. തിരിച്ച്‌ കൂട്ടില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വയനാട്ടില്‍ നിന്ന് നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലെത്തിച്ച കടുവയാണ് കൂട് തകര്‍ത്ത് രക്ഷപ്പെട്ടത്.

വയനാട് ജില്ലയിലെ ചീയമ്ബം പ്രദേശത്ത് ഭീതിവിടര്‍ത്തിയ കടുവയെ കഴിഞ്ഞ ദിവസമായി പിടികൂടി നെയ്യാറില്‍ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്ബം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ ഒന്‍പതു വയസ്സുള്ള കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്.

Share News