മനഷ്യ മസ്തിഷ്ക്കത്തിൽ 100 ബില്യൺ ന്യൂറോണുകളുണ്ട്. ഇവയാണ് നമുക്ക് അവബോധവും ചിന്താശക്തിയും മറ്റും പ്രധാനം ചെയ്യുന്നത്.

Share News

മസ്തിഷ്‌കം ഇത്രയും ശക്തിയുള്ള ഒന്ന് അനേകായിരം കോടി വർഷങ്ങളുടെ പരിണാമഫലമായാണ് വികാസം പ്രാപിച്ചു വന്നത്. പ്രകൃതിയിലെ വെല്ലുവിളികളെ അതിജീവിച്ചും സാമൂഹികജീവിതവും ഭാഷയും വികസിപ്പിച്ചെടുത്തുമാണ് മസ്തിഷ്‌കം സങ്കീര്ണമായതും അവബോധം വളർത്തിയെടുക്കുവാനുള്ള കഴിവ് ആർജ്ജിച്ചതും. മനുഷ്യബുദ്ധിയുടെ പരിണാമാം 7 ദശലക്ഷം വര്ഷങ്ങളുടെ പരിണാമത്തിലൂടെ സംഭവിച്ച ഒരപൂർവ സവിശേഷതയാണ്. 1260cc വലുപ്പമുള്ള ബ്രെയിൻ ഒരത്ഭുതമാണ്. മസ്തിഷ്ക്ക വലുപ്പമാണ് നമ്മെ താഴ്ന്ന ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം.ആദിമ മനുഷ്യൻ നിവർന്നു നില്ക്കാൻ തുടങ്ങിയതോടെയാണ് മസ്തിഷ്ക വികാസം ആരംഭിക്കുന്നത്. ആംഗ്യങ്ങളും ശബ്ധങ്ങളും ഭാഷയായി പരിണമിച്ചു. മനുഷ്യൻ സാമൂഹ്യ ജീവിതം നയിക്കാൻ തുടങ്ങി . പുതിയ ആയുധങ്ങൾ നിര്മിച്ചെടുത്തു. മതാചാരങ്ങൾ കടന്നു വന്നു. പ്രായമായവരെയും ശാരീരിക അസ്വസ്ഥതയുള്ളവരേയും സംരക്ഷിക്കുവാൻ തുടങ്ങി. മരിച്ചു പോയവർക്കുള്ള കർമ്മങ്ങൾ ഉടലെടുത്തു. ഇതെല്ലാം മസ്തിഷ്ക വികാസത്തിന് കളമൊരുക്കി. ചിമ്പാന്സിയുടെ മസ്തിഷ്ക്കത്തിന് 400 -600 cc വ്യാപ്തം മാത്രമാണ്ള്ളത് . മനുഷ്യ ബ്രെയിൻ 1200 cc യിലേക്ക് വളർന്നു.

പല കുരങ്ങുകൾക്കും ചിന്തിക്കുവാനുള്ള കഴിവും പല സാധനങ്ങളും ഉപകരണങ്ങളായി ഉപയോഗിക്കുവാനുള്ള കഴിവും ഉണ്ട്. സമൂഹത്തിൽ സഹകരിക്കുവാനും സഹായിക്കുവാനും അവനവന്റെ കർത്തവ്യങ്ങൾ നിറവേറ്റാനും അവക്ക് കഴിയുന്നുണ്ട്. ചില ചിമ്പാൻസികൾക്കു അക്കങ്ങൾ ഓർത്തുവെക്കാൻ പോലും കഴിയും. കുരങ്ങുകൾ രണ്ടു കാലുകളിൽ നിൽക്കാനും ഓടാനും നടക്കാനും പഠിച്ചത് ഒരു വലിയ സംഭവമായിരുന്നു. ഇത് കൈകളെ സ്വതന്ത്രമാക്കി. കല്ലുകളും മരക്കഷണങ്ങളും പെറുക്കിയെടുത്തു ആയുധങ്ങളാക്കി ഉപയിഗിക്കുവാനുള്ള അവസരം നൽകി. നിൽക്കുവാനുള്ള കഴിവ് ശത്രുവിനെ കൂടുതൽ നന്നയി കാണുവാനും തയ്യാറെടുക്കുവാനും സഹായിച്ചു.

ബുദ്ധിയുടെ പരിണാമം മനുഷ്യകുലത്തിന്റെ തന്നെ പരിണാമവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ്. കിഴക്കനാഫ്രിക്കയിലാണ് കുരങ്ങകളിൽ നിന്ന് വ്യത്യസ്തരായി, രണ്ടു കാലിൽ നിവർന്നു നിൽക്കാവുന്ന അദിമ മനുഷ്യർ രൂപപ്പെട്ടതെന്നാണ് നരവംശ ശാസ്ത്രജ്ഞർ ഇന്ന് വിശ്വസിക്കുന്നത്. കല്ല്‌കളെ കൂർപ്പിച്ചെടുത്തു ഉപകരണമാക്കി തുടങ്ങിയതും അതോടെയാണ്. രണ്ടു ലക്ഷം വര്ഷങ്ങള്ക്കു മുൻപ് ഹോമോ സാപ്പിയൻസ് ഉടലെടുത്തിട്ടുണ്ടാകാം എന്നാണ് വിദഗ്ദാഭിപ്രായം. അവർ മുന്പു സൂചിപ്പിച്ചപോലെ ഭാഷയും മരണാനന്തര ക്രിയകളും വികസിപ്പിച്ചെടുത്തു. 74,000 വര്ഷങ്ങള്ക്കു മുൻപ് ഇൻഡോനേഷ്യയിലുണ്ടായ ഭീകര തോബാ അഗ്നിപർവത സ്ഫോടനം വൻ നാശങ്ങൾ വരുത്തി വച്ച്. അത് ടൺ കണക്കിന് പൊടിയും പാറക്കഷണങ്ങളും ആകാശത്തേക്കുയർത്തി വലിയൊരു പ്രദേശത്തെ സൂര്യപ്രകാശം തടഞ്ഞു. ഹോമോ സാപ്പിയൻസിനെ കൊന്നൊടുക്കി. അതിനെ അതിജീവിച്ചവർ 10,000 ത്തിനു താഴെ മാത്രം. ഇവരിൽ നിന്നാണ് ഇന്നത്തെ മാനവരാശി വളർന്നു പന്തലിച്ചതു. അവരാണ് ആഫ്രിക്കയുടെ പല ഭാഗങ്ങളിലേക്കും ഏഷ്യയിലേക്കും യൂറോപ്പിലേക്കുമെല്ലാം കടന്നു ചെന്നതും പുതിയ ആഹാരവസ്തുക്കൾ കൈപ്പിടിയിലൊതുക്കിയതും തണുപ്പിനെ അതിജീവിക്കുവാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തിയതും. പുതിയ സാഹചര്യങ്ങളുടെ വെല്ലുവിളികൾ മനുഷ്യരെ കൂടുതൽ പ്രാപ്തരാക്കി. ഗുഹ പെയിന്റിങ്ങും, സംഗീതവും വ്യാപാരവും ഇക്കാലകട്ടത്തിലാണ് വികാസം പ്രാപിച്ചത്. സാമൂഹ്യബന്ധങ്ങൾ ബുദ്ധി വികാസത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്. ചിമ്പാന്സികൾ 50 അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ നീങ്ങുമ്പോൾ പുതിയ മനുഷ്യർ 150 ഉം അതിൽ കൂടുതലുമുള്ള ഗ്രൂപ്പുകളായി നീങ്ങി. സങ്കീർണ സാമൂഹിക ബന്ധം മസ്തിഷ്ക്കത്തെ സങ്കീർണമാക്കി.

ഇഷ്ടമുള്ള ഇണയെ തിരഞ്ഞെടുക്കന്നതിലും ബുദ്ധിയുടെ വിളയാട്ടമുണ്ട്. അറിഞ്ഞോ അറിയാതെയോ ബുദ്ധിയും ആകാര സൗഷഠവവും കൂടുതലുള്ള ഇണകളെ കണ്ടെത്തി കൂടുതൽ മേന്മയുള്ള സന്തതികൾക്കു ജന്മം നൽകി. ഇത് ബുദ്ധിയുടെ വികാസത്തെയും പരിണാമത്തെയും സഹായിച്ചു. കൂടുതൽ പോഷകസമൃദ്ധമായ ആഹാരലഭ്യതയും ഈ പ്രക്രിയയെ സഹായിച്ചിട്ടുണ്ടു.കൃഷിയുടെ കണ്ടുപിടിത്തവും ഭാഷാവികസനവും ബുദ്ധിയുടെ വികാസത്തെ കുറച്ചല്ല സഹായിച്ചത്. ശരീരഭാരത്തെ അപേക്ഷിച്ചു കൂടുതൽ ന്യൂറോണുകൾ ഉണ്ടകുവാൻ തുടങ്ങുകയും അവബോധം വികസിക്കുകയും ചെയ്തു. മറ്റേതൊരു ജീവിയെക്കാളും മനുഷ്യനിലാണ് ന്യൂറോണുകൾ കൂടുതലുള്ളത്. മനഷ്യ മസ്തിഷ്ക്കത്തിൽ 100 ബില്യൺ ന്യൂറോണുകളുണ്ട്. ഇവയാണ് നമുക്ക് അവബോധവും ചിന്താശക്തിയും മറ്റും പ്രധാനം ചെയ്യുന്നത്.

ഇത്ര ചെറിയൊരു ശരീരം നിയന്ത്രിക്കുവാൻ ഇത്രയേറെ വലുപ്പമുള്ള മസ്തിഷ്‌കത്തിന്റെ ആവശ്യമില്ല; അതുകൊണ്ടുതന്നെയാണ് നമ്മിൽ ബുദ്ധിയും അവബോധവും ചിന്താശക്തിയും ഏറി നിൽക്കുന്നത്. കൃത്രിമ ബുദ്ധി ഉണ്ടാക്കിയെടുക്കുവാൻ മാനുഷ്യനിർമ്മിത കമ്പ്യൂട്ടറുകൾക്ക് ഇന്ന് കഴിയും. ചില സംകീർണ്ണ അല്ഗോരിതംസിൽ അവബോധം നാമ്പെടുക്കുന്നുണ്ട്. മനുഷ്യൻ കൃത്രിമ ബുദ്ധി വികസിപ്പിച്ചെടുക്കന്നതിൽ എത്തിനിൽക്കുന്നു കാര്യങ്ങൾ. മരണത്തെ കീഴടക്കുവാനുള്ള തന്ത്രങ്ങളും മനുഷ്യബുദ്ധിയിൽ ഒതുങ്ങുമായിരിക്കും. കൊറോണ മനുഷ്യന്റെ ചിന്തയെ അലോസരപ്പെടുത്തിയില്ലായിരുന്നെങ്കിൽ അതിന്റെ ഫലങ്ങൾ ഇന്ന് കണ്ടുതുടങ്ങുമായിരുന്നു എന്ന് ചിന്തിക്കുന്നവരുണ്ട്.

Prof pa Varghese

Share News