
കടലമ്മയെ മക്കളായ നമ്മൾ സ്നേഹിക്കണം. എന്നാലേ അമ്മയ്ക്ക് സ്നേഹം തിരിച്ചു നൽകാൻ കഴിയൂ.
കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സമുദ്രവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിന്റെ വെബിനാർ ഉദ്ഘാടനം ചെയ്തൂ.
ജൂൺ 5 ലോക പരിസ്ഥിതി ദിനവും ജൂൺ 8 സമുദ്ര സംരക്ഷണ ദിനവുമായി നാം ആചരിക്കുകയാണ്.
എല്ലാ വർഷവും ഇത്തരത്തിലുള്ള ആചരണ ദിനങ്ങൾ കടന്നു പോകും. പക്ഷെ തൊമ്മൻ ഇപ്പോഴും തെങ്ങിൽ തന്നെയാണ്. പ്രകൃതിയും കടലും നമ്മുടെ സംരക്ഷകരാണ്. സംരക്ഷകരെ നശിപ്പിച്ചാൽ പിന്നെ എന്ത് ജീവിതമാണുള്ളത്.!
വനങ്ങൾ കൈയ്യേറുകയും, ഭൂമിയെ വെട്ടിച്ചുരുക്കുകയും ആവാസ വ്യവസ്ഥ തകർക്കുകയുമാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. ഗർഭിണിയായ ഒരു ആനയെ തോട്ട വച്ച് കൊന്നതിന്റെ ദുഷ്പേര് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് കറുപ്പടയാളമായി. നിപ്പാ വൈറസിനെ തുരത്തുന്നതിലും, മഹാ പ്രളയത്തെ നേരിടുന്നതിലും, കൊറോണ യുദ്ധത്തിൽ ലോക ജനതയുടെ അംഗീകാരം നേടുന്നതിലും മുന്നിൽ നിന്ന കേരളം ഗർഭിണിയായ ഒരാനയുടെ വേദന കടിച്ചമർത്തികൊണ്ടുള്ള മരണം കണ്ട് ഞെട്ടി.
കാട്ടു മൃഗങ്ങൾ ജീവിക്കേണ്ട സ്ഥലത്ത് നാട്ടു മൃഗങ്ങൾ കടന്നു ചെന്നാൽ എന്തു ചെയ്യും. ആനയും മനുഷ്യനും മൃഗങ്ങളാണല്ലോ! രണ്ടു കൂട്ടർക്കും ജീവിക്കണം. നാം നേരിടുന്ന എല്ലാ ദുരന്തങ്ങളും പ്രകൃതിയെ വേദനിപ്പിച്ചതുകൊണ്ടാണെന്ന സത്യം ലോക പരിസ്ഥിതി ദിനത്തിൽ മാത്രം ഓർത്താൽ പോര. നല്ല വായു ശ്വസിക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും എല്ലാ ദിവസവും ഇക്കാര്യം ഓർക്കണം.
പ്രകൃതിയെ വികലമാക്കുന്ന ഒന്നും ചെയ്യുകയോ, ചെയ്യിക്കാതിരിക്കുകയോ വേണം.കടലമ്മയെ മക്കളായ നമ്മൾ സ്നേഹിക്കണം. എന്നാലേ അമ്മയ്ക്ക് സ്നേഹം തിരിച്ചു നൽകാൻ കഴിയൂ. ഇവിടെ അമ്മയെ ദ്രോഹിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യമായി ജീവൻ തുടിച്ച സമുദ്രത്തിൽ ഒന്നൊന്നായി ജീവനുകൾ ഇല്ലാതാകുന്നു. കടലൊരു മാലിന്യ തൊട്ടിയായി മാറുന്നു.
ഓരോ വർഷവും സമുദ്രത്തിൽ എത്തുന്നത് 80 ലക്ഷം ടൺ മാലിന്യങ്ങളണ്. പസഫിക് സമുദ്രത്തിൽ ഹവായ് ദ്വീപിനും, കാലിഫോർണിയയ്ക്കും ഇടയിൽ ഒരു ഗാർബേജ് പാക്ക് തന്നെ ഉണ്ട്. ഫ്രാൻസിന്റെ മൂന്നിരിട്ടി വലുപ്പമാണിതിനുള്ളത്. 11 കി.മീ. താഴ്ചയിൽ വരെ മാലിന്യകൂമ്പാരങ്ങൾ ഉണ്ട്. 1 ലക്ഷം സമുദ്ര ജീവികളെയും 1 കോടി പക്ഷികളെയും പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നു.
സമുദ്രത്തിൽ വീഴുന്ന ഓരോ തുള്ളി എണ്ണയും സമുദ്രത്തിന്റെ കണ്ണീരായി മാറും. കടലിൽ കൂടി സഞ്ചരിക്കന്ന കപ്പലുകൾ, ബോട്ടികൾ, മറ്റ് യന്ത്ര വൽകൃത യാനങ്ങൾ എന്നിവ ടൺ കണക്കിന് എണ്ണയാണ് കടലിൽ ഒഴുക്കുന്നത്. ഇത്തരം മാലിന്യങ്ങൾ നമ്മുടെ സമുദ്ര പ്രവാഹങ്ങളുടെ ഗതി മാറ്റി കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്നു. മത്സ്യം മനുഷ്യന് ഇഷ്ടമാണ്. പക്ഷെ അമിതമായ മത്സ്യബന്ധനം അപകടകരമാണ്.
പല ഇനം മത്സ്യങ്ങൾക്ക് വംശ നാശം സംഭവിച്ചിരിക്കുന്നു. മീനില്ലെങ്കിൽ എന്ത് കടൽ? ഈ നൂറ്റാണ്ടിലെ മനുഷ്യ രാശിയെ ഭയപ്പെടുത്തുന്ന കൊറോണ വൈറസ് നിയന്ത്രണമില്ലാതെ നിർദയം ആഞ്ഞടിക്കുന്നു. എന്തു ചെയ്യണമെന്നറിയാതെ നാം പകച്ചു നിൽക്കുന്നു !
എന്തിനും നാം തന്നെയാണ് ഉത്തരവാദികൾ. പ്രകൃതിയെയും കടലിനെയും സംരക്ഷിച്ചില്ലെങ്കിലും ശ്വാസം മുട്ടിക്കരുത്. ആ ശ്വാസം മുട്ടൽ അനുഭവപ്പെടുന്നത് മനുഷ്യരാശിക്ക് തന്നെയായിരിക്കും. നമ്മുടെ പഴയ തലമുറയ്ക്ക് പലതും അഭിമാനിക്കാനുണ്ട്. കണ്ണാടി പോലെയുള്ള കടൽ, മത്സ്യങ്ങളെ കാണാൻ കഴിയുന്ന ജലാശയങ്ങൾ, നിബിഢമായ വനങ്ങൾ, നിർബാധം സഞ്ചരിക്കുന്ന വന്യമൃഗങ്ങൾ ആ കാലഘട്ടത്തിലേക്ക് നാം തിരിച്ചു പോയില്ലെങ്കിലും മനുഷ്യനും, പ്രകൃതിക്കും, കടലിനും ഒരു പോലെ നിലനിൽക്കാൻ കഴിയണം
25251 comment1 shareLikeComment

Share