
പെട്ടിമുടിയില്‍ തെരച്ചില്‍ തുടരുന്നു; മരണം 49
മുല്ലപ്പെരിയാറില്‍ ആശങ്കയുടെ സാഹചര്യം നിലവിലില്ല: കലക്ടര്‍
മൂന്നാം ദിവസവും രാജമല പെട്ടിമുടിയില്‍ രാവിലെ എട്ടിന് തെരച്ചില്‍ ആരംഭിച്ചു. എന്‍ ഡി ആര്‍ എഫ് പോലീസ് സന്നദ്ധ സംഘടനകള്‍ എന്നിവരടങ്ങുന്ന 400 അംഗ സംഘം തെരച്ചില്‍ നടത്തുന്നു. രാജമലയിൽ ഇന്ന് ആറു മൃതദേഹങ്ങൾ ഉച്ചവരെ കണ്ടെടുത്തു. ഇതുവരെ മരണം 49 സ്ഥിരീകരിച്ചു.
മൂന്ന് മൃതശരീരം ഇന്നലെ പുഴയില്‍ ലഭിച്ചതിനാല്‍ ഇന്നും പുഴയില്‍ തെരച്ചില്‍ തുടരും. പുഴയില്‍ നിന്ന് 2 മൃതശരീരം ഇന്ന് ഇതുവരെ ലഭിച്ചതായി അറിയുന്നു. 10 ഹിറ്റാച്ചി ഉള്‍പ്പെടെ എല്ലാവിധ സാങ്കേതിക സംവിധാനത്തോടെയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കയ്ക്കുള്ള സാഹചര്യമില്ലെന്നും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മൂന്നു മണിക്കൂര്‍ മുന്‍പ് തേനി ജില്ലാ കലക്ടര്‍ അറിയിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

 
                             
                             
                             
                            