
വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകും.
ഈ സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാക്കിയത്. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിൽ വികസിപ്പിക്കുന്നതിനായി കിഫ്ബി മുഖാന്തരം വിപുലമായ പദ്ധതികൾ നടപ്പാക്കി. പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ നിരവധി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതിയുടെ ഗുണഫലമെത്തി. ഇപ്പോളും വിദ്യാലയങ്ങളുടെ നവീകരണം ദ്രുതഗതിയിൽ എല്ലായിടത്തും പുരോഗമിക്കുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാവുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കാൻ ഈ പ്രവർത്തനങ്ങളിലൂടെ നമുക്ക് സാധ്യമാകും.

മുഖ്യമന്ത്രി പിണറായി വിജയൻ