![](https://nammudenaadu.com/wp-content/uploads/2020/12/Kim-Ki-duk-pic-2.jpeg)
വിശ്വവിഖ്യാത ചലച്ചിത്രകാരൻ കിം കി ഡ്യൂക്കിന് ആദരാഞ്ജലികൾ
വിചാരത്തിന്റെയും ചിന്തകളുടെയും വൈകാരികതകളെ പച്ചയായി ആവിഷ്കരിച്ച് അഭ്രപാളികളിൽ ലോകം മുഴുവനുമുള്ള പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ വിശ്വവിഖ്യാത ചലച്ചിത്രകാരൻ കിം കി ഡ്യൂക്കിന് ആദരാഞ്ജലികൾ.
അതിരുകൾ ഭേദിച്ച ചലച്ചിത്ര വിസ്മയം വിട വാങ്ങി. അഭ്രപാളികളിൽ അതിരുകളില്ലാത്ത വിസ്മയം തീർത്ത ചലച്ചിത്ര സംവിധായകൻ. അഭ്രപാളികളിൽ ചലച്ചിത്രത്തിന്റെ വേറിട്ട തലങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച വലിയ സംവിധായകൻ നമ്മളെ വിട്ടു പിരിഞ്ഞു. സ്വന്തം രാജ്യത്ത് കിട്ടാത്ത അംഗീകാരം സിനിമയെ സ്നേഹിക്കുന്ന ലോകപ്രേക്ഷകരിൽ നിന്ന് ലഭിച്ചപ്പോൾ അതിരുകൾക്ക് അപ്പുറമുള്ള ആരാധകർക്ക് അനുഭൂതിയാക്കി മാറ്റിയ പ്രശസ്തമായ ചലച്ചിത്രങ്ങൾ ഇന്നും പ്രേക്ഷക ഹൃദയങ്ങളിൽ മായാതെ നിൽക്കുന്നു. ഭൂഗോളത്തിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിൽ പോലും അദ്ദേഹത്തിന് ആരാധക വൃന്ദങ്ങൾ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്ര സ്വീകാര്യമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വിചാരത്തിന്റെയും ചിന്തകളുടെയും വൈകാരികതകളെ പച്ചയായി ആവിഷ്കരിച്ച് അഭ്രപാളികളിൽ ലോകം മുഴുവനുമുള്ള പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ വിശ്വവിഖ്യാത ചലച്ചിത്രകാരൻ കിം കി ഡ്യൂക്കിന് ആദരാഞ്ജലികൾ. അദ്ദേഹത്തിന്റെ സിനിമകൾക്ക് പ്രേക്ഷകർ ഉള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ ഓർമകൾ മായാതെ നിലനിൽക്കും.
Parvathy P Chandran