മെഡിക്കൽ കോളേജായി ഉയർന്ന മെഡിക്കൽ മിഷൻ ആശുപത്രിയുടെ സേവനങ്ങളുടെ അടിത്തറയുണ്ടാക്കിയത് മാമ്മൻ സാറായിരുന്നു.

Share News

ഡോ. കെ. സി. മാമ്മൻ അന്തരിച്ചു.

മാമ്മൻ സർ മെഡിക്കൽഡയറക്ടറായിരുന്ന കാലഘട്ടത്തിൽ ജൂനിയർ ഡോക്ടറായും പിന്നീട് കൺസൾട്ടന്റായും പ്രവർത്തിച്ചിട്ടുണ്ട്. നൈതീകമായി ആതുര സേവനം ചെയ്യുകയെന്ന പാഠം അദ്ദേഹം ആവർത്തിച്ച് പഠിപ്പിച്ചു കൊണ്ടിരുന്നു. സ്വന്തം ജീവിതത്തിലും അത് കൃത്യമായി പ്രയോഗത്തിൽ വരുത്തി. എല്ലാവരും വിശ്വസിച്ചിരുന്ന ശിശു രോഗ വിദഗ്ധനായിരുന്നു. അനാവശ്യമായ ഒരു മരുന്നും അദ്ദേഹം കുട്ടികള്‍ക്ക് കൊടുത്തിരുന്നില്ല. അനാവശ്യമായ പരിശോധനകൾക്ക് കുട്ടികളെ വിധേയരാക്കിയിരുന്നില്ല. എളിമയോടെ എല്ലാവരോടും പെരുമാറി. വലിയ കുടുംബ പാരമ്പര്യമുണ്ടെങ്കിലും അതൊന്നും പെരുമാറ്റത്തിൽ കാണിക്കില്ല.വ്യത്യസ്തമായ അഭിപ്രായങ്ങൾ ക്ഷമയോടെ കേൾക്കും. മെഡിക്കൽ ഡയറക്ടറായിരുന്നുവെങ്കിലും രാത്രി കാൾ ഡ്യൂട്ടി എടുത്തിരുന്നു. ജൂനിയർ ഡോക്ടറന്മാർക്ക്‌ കേസിനെ കുറിച്ച് വരുമ്പോൾ ക്‌ളാസ് എടുക്കുമായിരുന്നു.

കൃത്യമായ രോഗ നിർണ്ണയം നടത്താൻ പറ്റാത്തവരെ ഒരിക്കലും കുറ്റം പറയില്ല. എന്ത് കൊണ്ട് അതല്ലെന്ന് ബോധ്യപ്പെടുത്തി കൊടുക്കുന്നതാണ് ശൈലി. മികച്ച അധ്യാപകനായിരുന്നു.

മെഡിക്കൽ കോളേജായി ഉയർന്ന മെഡിക്കൽ മിഷൻ ആശുപത്രിയുടെ സേവനങ്ങളുടെ അടിത്തറയുണ്ടാക്കിയത് മാമ്മൻ സാറായിരുന്നു. ഒപ്പം നില്ക്കാൻ സെക്രട്ടറി ചാക്കപ്പിള്ളയും ഉണ്ടായിരുന്നു. ഈ വ്യക്തിത്വ ദ്വയങ്ങളുടെ

പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കഴിഞ്ഞുവെന്നത് ഒരു ഭാഗ്യം.വയോജനങ്ങൾക്ക് പാർക്കാനുള്ള ആലുവയിലെ ചാക്കോ ഹോമിന്റെ പ്രവർത്തന കാര്യങ്ങളിൽ സജീവമായിരുന്നു. കേരളത്തിലെ ആദ്യ സംരംഭങ്ങളിൽ ഒന്നായിരുന്നു ഇത്.

കെ സി മാമ്മൻ സാറിന് ആദരാജ്ഞലികൾ.

(സി ജെ ജോൺ)

Drcjjohn Chennakkattu 

Share News