യുപിയിൽ ശക്തമായ കാറ്റും മഴയും:25 മരണം

Share News

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വിവിധ അപടകത്തില്‍പ്പെട്ട് 25 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. സംസ്ഥാനത്തെ 38 ജില്ലകളില്‍ വ്യാപക നാശനഷ്ടമാണുണ്ടായത്.

പരുക്കേറ്റവര്‍ക്ക് ഉടന്‍ വൈദ്യചികിത്സ നല്‍കണമെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം വീതം നഷ്ട പരിഹാരം പ്രഖ്യാപിച്ചു.

കൊടുങ്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് നഷ്ടം കണക്കാക്കിയാല്‍ ഉടന്‍ വിതരണം ചെയ്യാനും വിളനാശം കണക്കാക്കി സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍മാരെ ചുമതലപ്പെടുത്തി.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു