യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു: അവസാന തിയതി ആഗസ്‌ത്‌ 27

Share News

വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം.

പ്രതിരോധ മന്ത്രാലയത്തില്‍ ജൂനിയര്‍ സയന്റിഫിക്ക് ഓഫീസര്‍- 14,

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലത്തില്‍ ലക്‌ചറര്‍ (ഫിസിയോ തെറാപി) 2,

ലക്‌ചറര്‍ പ്രോസ്‌തറ്റിക്‌സ്‌ ആന്‍ഡ്‌ ഓര്‍ത്തോട്ടിക്‌സ്‌ 3,

ലക്‌ചറര്‍(വൊക്കേഷണല്‍ ഗൈഡന്‍സ്‌) 2,

നിയമ നീതികാര്യ മന്ത്രാലയത്തില്‍ സബ്‌എഡിറ്റര്‍ 2.

ആയുഷ്‌ മന്ത്രാലയത്തില്‍ സയന്റിഫിക്‌ ഓഫീസര്‍ (ഫാര്‍മകൊഗ്‌നസി) 1, എന്നിങ്ങനെയാണ് ഒഴിവുകള്‍.
കൂടുതല്‍ വിവരങ്ങള്‍ https://www.upsconline.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്‌ത്‌ 27.

Share News