വാഴ്ത്തപ്പെട്ട കാർലോ അക്വൂറ്റിസ് 15-ാം വയസ്സിൽ അൾത്താരയിലേക്ക്.
11-ാം വയസ്സിൽ ലോകത്ത് നടന്നിട്ടുള്ള ദിവ്യകാരുണ്യ അൽഭുതങ്ങൾ ശേഖരിച്ച് ഇൻറർനെറ്റിലാക്കിയ അൽഭുത ബാലൻ
ഫ്രാൻസിസ് പാപ്പാ ഇന്ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ധന്യൻ കാർലോ അക്വൂറ്റിസിൻ്റെ പ്രഥമ സമ്പുർണ്ണ ജീവചരിത്രവും കാർലോ 11-ാം വയസ്സിൽ ലോകം മുഴുവനിൽ നിന്നും ശേഖരിച്ച മുഴുവൻ ദിവ്യകാരുണ്യഅത്ഭുതങ്ങളിലൂടെയുമുള്ള ഒരു യാത്രയുമാണീ പുസ്തകം.
15 വർഷം മാത്രമാണ് കാർലോ ഈ ഭൂമിയിൽ ജീവിച്ചിരുന്നത്. ഒരു സാധാരണ ബാല്യം ആയിരുന്നെങ്കിലും നന്നേ ചെറുപ്പത്തിൽ തന്നെ ദൈവം കാർലോയെ ദിവ്യകാരുണ്യ ഭക്തിയുടെയും മരിയ വണക്കത്തിൻ്റെയും വഴിയെ നടത്തി ഈ കാലഘട്ടത്തിന് മാതൃകയായി നൽകി. കമ്പ്യൂട്ടറും ഇൻറർനെറ്റും കൈകാര്യം ചെയ്യാൻ മിടുക്കനായിരുന്നു. ദിവ്യകാരുണ്യ ഭക്തി വർധിപ്പിക്കുന്നതിനായി ലോകത്ത് നടന്നിട്ടുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങളെല്ലാം ശേഖരിച്ച് 11-ാം വയസ്സിൽ ഇൻറർനെറ്റിലാക്കി. 2006 ൽ 15-ാം വയസ്സിൽ ക്യാൻസർ പിടിപെട്ട് മരണമടഞ്ഞു.
സൈബർ അപ്പസ്തോലൻ എന്നാണ് കാർലോ അറിയപ്പെടുന്നത്. ഫ്രാൻസിസ് പാപ്പാ യുവജനങ്ങൾക്കുള്ള ക്രിസ്തുസ് വിവിദ് എന്ന അപ്പസ്തോലിക പ്രബോധനത്തിൽ പറയുന്നത് യുവജനങ്ങളുടെ മാതൃകയാണ് കാർലോ എന്നാണ്. ഇൻറർനെറ്റിനും മറ്റ് സോഷ്യൽ നെറ്റ് വർക്കുകൾക്കും ഒപ്പം സുവിശേഷത്തെ ചേർത്തുവച്ചു ഈ പതിനഞ്ചുകാരൻ.
ഈ കാലഘട്ടത്തിലെ യുവജനങ്ങൾക്ക് ഒരു ഉത്തമ വഴികാട്ടിയായിരിക്കും ഈ പുസ്തകം. ദിവ്യകാരുണ്യ ഭക്തിയിൽ വളരാനും ദിവ്യകാരുണ്യ ഭക്തി വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്ന ഓരോ ക്രൈസ്തവനും നെഞ്ചോട് ചേർക്കേണ്ട പുസ്തകം.
കൊച്ചി രൂപതാംഗങ്ങളായ ഇറ്റലിയിൽ സേവനം ചെയ്യുന്ന വൈദികരുടെ കൂട്ടായ്മയാണ് ഈ പുസ്തകത്തിൻ്റെ പിന്നണിയിൽ. ഈ 15 കാരൻ്റെ വാഴ്ത്തപ്പെട്ട ജീവിതം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 250 പേജുകളുള്ള ഈ പുസ്തകത്തിൻ്റെ ആദ്യ ലക്കം 120 രൂപാ നിരക്കിൽ ലഭിക്കും.
എത്ര പുസ്തകം വേണമെങ്കിലും V P പോസ്ററായി നിങ്ങളുടെ വീട്ടിൽ ലഭിക്കും. പോസ്റ്റുമാൻ പുസ്തകം വീട്ടിൽ കൊണ്ടു വരുമ്പോൾ പണം നൽകിയാൽ മതിയാകും.
പുസ്തകത്തിൻ്റെ കോപ്പി ആവശ്യമുള്ളവർ
9846333811 നമ്പറിൽ
വാട്സാപ്പ് മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുമല്ലോ…
സെലസ്റ്റിൻ കുരിശിങ്കൽ