പ്രവാസികൾക്കുള്ള നികുതി ഇളവുകൾ എന്തൊക്കെ? ഈ ആനുകൂല്യങ്ങൾ എപ്പോൾ അവസാനിക്കും? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Share News

ഇന്ത്യയിൽ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്‍റെ റെസിഡൻഷ്യൽ സ്റ്റാറ്റസ് ആണ്. നികുതിദായകൻ റസിഡന്‍റ് സ്റ്റാറ്റസിലുള്ള വ്യക്തിയാണെങ്കിൽ ലോകത്തിൽ എവിടെനിന്ന് വരുമാനം ലഭിച്ചാലും അത് ഇന്ത്യയിൽ നികുതിക്ക് വിധേയമാണ്. എന്നാൽ, നോണ്‍ റെസിഡന്‍റ് സ്റ്റാറ്റസിലുള്ള വ്യക്തിക്ക് ഇന്ത്യയിൽനിന്നു ലഭിക്കുന്ന വരുമാനത്തിന് മാത്രം നികുതി നൽകിയാൽ മതി. പ്രവാസികൾക്ക് അഥവാ എന്‍ആര്‍ഐയ്ക്ക് ഇന്ത്യയില്‍ പല നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. അതിന് ആദ്യം ആരാണ് പ്രവാസി എന്നറിയണം.

പ്രവാസികൾ അഥവാ എന്‍ആര്‍ഐ

ഇന്ത്യന്‍ പൗരനായ ഒരാള്‍ ഒരു സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ എത്ര ദിവസം ചിലവഴിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് അയാൾ പ്രവാസിയാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. മാര്‍ച്ച് 2020ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ആകെ 59 ദിവസം മാത്രമാണ് ഇന്ത്യയില്‍ ചിലവഴിച്ചതെങ്കില്‍ നിങ്ങള്‍ ഒരു എന്‍ആര്‍ഐ ആണെന്ന് പറയാം. വിദേശത്ത് തങ്ങുന്നത് ജോലിക്കോ ബിസിനസിനോ വേണ്ടി ആയിരിക്കണമെന്ന് നിർബന്ധമില്ല. ഈ സാമ്പത്തിക വര്‍ഷം 60 ദിവസമോ അതില്‍ കൂടുതലോ ഇന്ത്യയില്‍ ആയിരുന്നാലും പ്രവാസി പദവി ലഭിക്കും. എന്നാൽ 182 ദിവസമോ അതിലധികമോ ഇന്ത്യയില്‍ ആകാന്‍ പാടില്ലെന്നത് നിർബന്ധമാണ്.

പ്ര​​​​​വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​കു​​​​​തി​​​​ ഒ​​​​​ഴി​​​​​വു​​​​​ള്ള വ​​​​​രു​​​​​മാ​​​​​ന​​​​​ങ്ങ​​​​​ൾ

പ്രവാസികൾ വിദേശത്തുനിന്ന് എൻആർഇ, എഫ്സിഎൻആർ അക്കൗണ്ടുകളിലേക്ക് അയക്കുന്ന പണത്തിന് ലഭിക്കുന്ന പലിശകൾ നികുതി ഇളവിന് അർഹമാണ്. കെട്ടിടവാടക, ഇൻഷുറൻസ്, ട്യൂഷൻഫീസുകൾ, ഭവന വായ്പ തിരിച്ചടവ് തുടങ്ങിയവയ്ക്കും നികുതി ആനുകൂല്യങ്ങൾ ലഭിക്കും. കെട്ടിട വാടകയ്ക്ക് സാധാരണ എല്ലാവർക്കും ലഭിക്കുന്നതുപോലെ പ്രോപ്പർട്ടി ടാക്സും 30 ശതമാനം കിഴിവും പ്രവാസികൾക്കും ലഭിക്കും. കൂടാതെ കെട്ടിടത്തിന്മേൽ ധനകാര്യസ്ഥാപനങ്ങളിൽ വായ്പ ബാധ്യതകളുണ്ടെങ്കിൽ പലിശയ്ക്ക് ഇളവും ലഭിക്കും.

കെ​​​​​ട്ടി​​​​​ട​​​​​വാ​​​​​ട​​​​​ക, ഇൻഷുറൻസ്, ട്യൂ​​​​​ഷ​​​​​ൻ​​​​​ഫീ​​​​​സു​​​​​ക​​​​​ൾ, ഭവന വായ്പ, മ്യൂച്ച്വല്‍ ഫണ്ട്

ഇൻഷുറൻസിൽ അടയ്ക്കുന്ന നിക്ഷേപങ്ങൾ, കുട്ടികളുടെ ട്യൂഷൻഫീസുകൾ, ഭവന വായ്പ തിരിച്ചടവ് മുതലായവയ്ക്ക് 1,50,000 രൂപ വരെയുള്ള കിഴിവും ലഭിക്കുന്നതാണ്. മെഡിക്ലെയിമിലേക്ക് കുടുംബാംഗങ്ങൾക്കും മാതാപിതാക്കൾക്കും വേണ്ടി അടയ്ക്കുന്ന തുകയ്ക്കും പരമാവധി 50,000 രൂപയുടെ കിഴിവുകൾക്കും പ്രവാസികൾ അർഹരാണ്. ഇതുകൂടാതെ ഷെയറുകള്‍ വില്‍ക്കുമ്പോള്‍ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് വഴി നടത്തിയ വ്യാപാരങ്ങള്‍ക്ക് എസ്ടിടി അടച്ചിട്ടുണ്ടെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്ക് നികുതിയടക്കണ്ട. മ്യൂച്ച്വല്‍ ഫണ്ട്, ഷെയറുകളിൽനിന്ന് ലഭിക്കുന്ന ഡിവിഡന്‍ഡുകള്‍ എന്നിവ പൂര്‍ണമായും നികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതേസമയം നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങള്‍ക്ക് നികുതി ആനുകൂല്യം ലഭിക്കില്ല.

പ്ര​​​​​വാ​​​​​സി​​​​​ക​​​​​ൾ ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി റി​​​​​ട്ടേ​​​​​ണ്‍ സമർപ്പിക്കണം

ടപ്പ് സാമ്പത്തിവർഷം 2.50 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം ഇന്ത്യയിൽനിന്ന് ലഭിച്ചാൽ തീർച്ചയായും ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യണം. കൂടാതെ ചില നിക്ഷേപ പദ്ധതികളിൽനിന്നോ സ്വത്തുക്കളിൽനിന്നോ മൂലധനനേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്മേലും പ്രവാസികൾ നികുതി അടയ്ക്കേണ്ടതുണ്ട്. ഈ നികുതി അടച്ചതിന് പുറമേ മറ്റ് വരുമാനങ്ങളൊന്നും തന്നെ ഇന്ത്യയിൽനിന്നില്ലെങ്കിൽ നികുതി റിട്ടേണ്‍ ഫയൽചെയ്യണമെന്ന് നിർബന്ധമില്ല.

എന്നാൽ നികുതിദായകൻ ആദായനികുതി റീഫണ്ടിന് അർഹനാണെങ്കിൽ റിട്ടേണ്‍ഫയൽ ചെയ്താൽ മാത്രമേ റീഫണ്ട് ലഭ്യക്കുകയുള്ളൂ. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് ലഭിക്കുന്ന മൂന്നുമുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള അടിസ്ഥാന കിഴിവിൽ പ്രവാസികൾക്ക് 2,50,000 രൂപ മാത്രമാണ് ലഭിക്കുന്നത്.

പ്രവാസിക്കുള്ള നികുതി ആനുകൂല്യങ്ങൾ എപ്പോൾ അവസാനിക്കും?

പ്രവാസിയായിരിക്കുന്ന വേളയില്‍ ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ വിദേശ ജോലി അവസാനിപ്പിച്ച് രാജ്യത്ത സ്ഥിര താമസമാക്കിയതിന് ശേഷം ലഭിക്കില്ല. നികുതി നിര്‍ണയ വര്‍ഷത്തില്‍ ഇന്ത്യയിലെ സ്ഥിര താമസക്കാരായിട്ടുള്ളവര്‍ ലോകത്ത് എവിടെ നിക്ഷേപിച്ചു വരുമാനമുണ്ടാക്കിയാലും നികുതി അടയ്ക്കാൻ ബാധ്യസ്തരാണ്. ഇരട്ട നികുതി ഒഴിവാക്കല്‍ ചട്ടങ്ങള്‍ അനുസരിച്ച് ഇവര്‍ക്ക് ചില ഇളവുകള്‍ ലഭിക്കും. വിദേശത്തുള്ളവര്‍ക്ക് എന്‍ആര്‍ഐ പദവിയുള്ളിടത്തോളം ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങിവന്ന് ഇവിടെ സ്ഥിരതാമസമാക്കുന്നതോടെ ഇല്ലാതാകും. പിന്നീട് സാധാരണ നിലയിലുള്ള എല്ലാ നികുതി ബാധ്യതകൾക്കും ഇവരും അർഹരാണ്.

Share News