
കാലവർഷത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജനനിരപ്പിനെ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല.?
ഫാ.റോബിൻ പേണ്ടാനത്ത്
കാലവർഷത്തിൻ്റെ കെടുതികൾക്കൊപ്പം നമ്മെ ഭയപ്പെടുത്തുന്ന ഒന്നാണ് 125 വർഷം പഴക്കമേറിയ മുല്ലപ്പെരിയാർ ഡാം.

കോവിഡിൻ്റെയും പ്രളയത്തിൻ്റെയും പേമാരിയുടെയും നിഴലിൽ കഴിയുന്ന നാം ഓരോ ദിവസവും തള്ളി നീക്കുന്നത് എത്ര തത്രപ്പെട്ടാണ്.
നവ മാന്യമങ്ങളിലൂടെ വരുന്ന വാർത്തകൾ നമ്മെ നന്നായി ഭയപ്പെടുത്തുന്നുണ്ട്. എന്നാൽ കാലവർഷത്തിൽ മുല്ലപ്പെരിയാർ ഡാമിലെ ജനനിരപ്പിനെ സംബന്ധിച്ച് ആരും ഭയപ്പെടേണ്ടതില്ല എന്ന് ആദ്യമേ തന്നെ സൂചിപ്പിക്കട്ടെ. ഇന്ത്യയുടെ ഭൂമി ശാസ്ത്രമനുസരിച്ച് തമിഴ്നാട് ഉൾപ്പെടുന്ന ഡക്കാൻ പീട ഭുമിയിൽ ഇപ്പോൾ വേനൽക്കാലമാണ്. എത്ര വെള്ളം ലഭിച്ചാലും കൃക്ഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാവുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ തമിഴ് നാട്ടിലുള്ളത്.

എന്നാൽ ബംഗാൾ ഉൾക്കടലിൽ നിന്നു വീശിയടിക്കുന്ന തുലാവർഷത്തിൻ്റെ സമയത്ത് തമിഴ്നാട്ടിലും മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഇടുക്കി-മുല്ലപ്പെരിയാർ ഡാമുകൾ നിറഞ്ഞു കിടന്നാൽ അപകടാവസ്ഥ അതീവ ഗുരുതരമാണ്.
പരമാവധി വെള്ളം ഇറച്ചിപ്പാലം വഴിയും കനാലു വഴിയും കൊണ്ടു പോയാൽ മുല്ലപ്പെരിയാർ ഉയർത്തുന്ന ഭീതിയിൽ നിന്നും കേരളത്തെ സുരക്ഷിതമാക്കാൻ കഴിയും.

നിർഭാഗ്യവശാൽ മുല്ലപ്പെരിയാർ ഡാം നമ്മുടെ നിയന്ത്രണത്തിൽ ഉള്ളത് അല്ലാത്തതിനാൽ സുരക്ഷയുടെ കാര്യത്തിൽ തീർത്തും അവഗണനയോടു കൂടിയ സമീപനമാണ് തമിഴ്നാട് പുലർത്തുന്നത്.

ഇത്രയും ‘വലിയ ഭീതിയിൽ പെരിയാർ തീരവാസികൾ കഴിയുമ്പോൾ, ജലനിരപ്പ് 136 അടിയിലേയ്ക്ക് കടക്കുന്ന സാഹചര്യത്തിൽ, തമിഴ്നാടിന് വെള്ളം ആവശ്യമുണ്ടായിരുന്നിട്ടും ഇന്നലെ (07-’08-2020) ഡാമിലേക്ക് ഒഴുകിയെത്തിയ ജലത്തിൻ്റെ (11532.64 ) പത്തിലൊന്നു (1671) ഘനയടി വെള്ളം മാത്രമാണ് കൊണ്ടുപോയത്. 2018ലെ പ്രളയം ആവർത്തിക്കാനുള്ള സാഹചര്യം ബോധപുർവ്വം സൃഷ്ടിക്കുകയാണ് ഇതിലൂടെ.

മുല്ലപ്പെരിയാർ ഡാമിൻ്റെ കാലപ്പഴക്കം, നിർമ്മാണത്തിലെ അശാസ്ത്രീയത , ഭൂചലനത്തിൻ്റെയും പ്രളയത്തിൻ്റെയും സാധ്യത, ഇവയെല്ലാം മറികടന്ന് സുപ്രീം കോടതിയിലെ ഏകപക്ഷീയമായ തമിഴ്നാടിൻ്റെ വിജയം എന്നിവയെല്ലാം നമ്മുടെ സ്ഥിരം ചർച്ചകളാണ്.
ഇതുവരെ ആരും ശ്രദ്ധിക്കാത്ത എന്നാൽ അപകടത്തിൻ്റെ ‘ സാധ്യത വിളിച്ചോതുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു.
ഒരു ഡാമിൻ്റെ ശേഷിക്കുറവ് സാങ്കേതികമായി വിലയിരുത്തുന്നത് അതിൻ്റെ ഡ്രൈനേജ് ഗാലറിയാണ്. ഡാമിൻ്റെ ഉൾ ഭിത്തികൾക്കിടയിലുടെ അതിക മർദ്ദത്തിലൂടെ പുറത്തു വരുന്ന ജലത്തിന് പുറത്തേക്ക് പോകാനുള്ള മാർഗ്ഗമാണ് ഡ്രൈനേജ് ഗാലറി. മുല്ലപ്പെരിയാർ ഡാമിന് രണ്ട് ഗാലറികളാണ് ഉള്ളത്. ഇവ രണ്ടും 1970ന് ശേഷം കേന്ദ്ര ജല കമ്മീഷൻ്റെ (CWC) നിർദേശ പ്രകാരം നിർമ്മിച്ചിട്ടുള്ളതാണ്. ഇവ രണ്ടിലും അനുവദിക്കപ്പെട്ടതിനേക്കാൾ ചോർച്ച ഉണ്ടെന്നു മാത്രമല്ല, പൊട്ടി ഒലിച്ച അവസ്ഥയിലാണ് പല സ്ഥലങ്ങളും. 2012-ൽ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പരിശോധനയ്ക്ക് മുമ്പായി മുഴുവൻ ഗാലറിയും പാനൽ ചെയ്ത് റ്റൈൽ ഇട്ടിരിക്കുകയാണ്. അതിനാൽ നിലവിലെ അവസ്ഥ അറിയാൻ കഴിയുന്നില്ല. ഇത് ഡാം പരിപാലന പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണ്.
ഏതെങ്കിലുമൊരു ഡാം സന്ദർശിച്ചവർക്ക് അറിയാൻ കഴിയും, ഡാമിൻ്റെ താഴ് വാരം എപ്പോഴും ഉണങ്ങിയായിരിക്കും കിടക്കുന്നത്.
പലപ്പോഴും ജലക്ഷാമം പോലും സ്വോഭാവികമാണ് ഇത്തരം പ്രദേശങ്ങളിൽ. എന്നാൽ മുല്ലപ്പെരിയാർ ഡാമിൻ്റെ മുകളിൽ നിന്ന് താഴേയ്ക്ക് നോകിയാൻ കാണുന്ന പ്രദേശം മുഴുവനും ചതിപ്പ് നിലങ്ങളാണ്.
വേനൽകാലത്ത് പോലും ഈ പ്രതിഭാസം വളരെ പ്രകടമാണ്. കനത്ത മഴക്കാലത്ത് രാജമലയിൽ സംഭവിച്ചതു പോലെ ഏതു സമയത്തും മണ്ണ് ഒലിച്ചു പോകാനുള്ള സാധ്യതകൾ നിസ്സാരമായി തള്ളിക്കളയാനാകില്ല. ബേബി ഡാം പണിതിരിക്കുന്നത് മണ്ണിട്ട് പൊക്കിയ പ്രദശലത്തിന്മേലാണ് എന്നത് അപകട സാധ്യത വിളിച്ചറിയിക്കുന്നു. സുപ്രീം കോടതി പറയുന്നതുപോലെ നിയമപരമായി ഡാം സുരക്ഷിതമാണ് എന്ന വാദം അംഗീകരിച്ചാൽ കൂടെയും , താഴ്‌വാരത്തെ മണ്ണ് ഒഴുകി പോയാൽ അപകടം സംഭവിക്കാം.
മുല്ലപ്പെരിയാർ ഡാമും, അതുയർത്തുന്ന ഭീക്ഷണിയും സാങ്കേതികമായി വിലയിരുത്തപ്പെടേണ്ട ഒന്നാണ്. 2014-ലെ വിധിയ്ക്കു ശേഷം CWC ഡാം സുരക്ഷയ്ക്കുവേണ്ടി നിർദ്ദേശിച്ച പലതും ഇന്നു വരെ നടപ്പിലാക്കിയിട്ടില്ല.
രാഷ്ട്രീയമായോ,
നിയമപരമായോ,
വൈകാരികമായോ വിലയിരുത്തേണ്ട ഒന്നല്ല ഈ വിഷയം.
തർക്കങ്ങളും സമ്മർദ്ദങ്ങളും, നിയമക്കുരുക്കകളും, രാഷ്ട്രീയവും, വ്യക്തിതാല്പര്യവും, മാറ്റി വച്ച് അടിയന്തിര പ്രാധാന്യത്തോടെ വിദഗ്ദ ഏജൻസികളുടെ പരിശോധനയ്ക്ക് ഉത്തരവാദിത്തപ്പെട്ടവർ നിർദേശങ്ങൾ കൊടുക്കുകയും , ഉണർന്നു പ്രവർത്തിക്കുകയും വേണം.
അല്ലാത്തപക്ഷം
ലോകഭൂപടത്തിൽ നിന്നും
നാം ജീവിക്കുന്ന പല പ്രദേശങ്ങളും ഇല്ലാതായെന്ന് വരും.
അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന്
നമുക്ക് ഈ പ്രളയകാലത്ത്
പരസ്പരം ആശംസിക്കാം.


ഫാ.റോബിൻ പേണ്ടാനത്ത്
2010 മുതൽ അന്തർദേശീയ തലത്തിൽ പരിസ്ഥിതി-നദീസംരക്ഷണം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നു
. വിദേശ രാജ്യങ്ങളിലടക്കം പ്രസ്തുത വിഷയങ്ങളിൽ പ്രബങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഗോഹാട്ടിയിലെ ഡോൺ ബോസ്കോ യൂണിവേഴ്സിറ്റിയിൽ ” ഗ്രാമീണ മേഖലയിലെ സാമൂഹിക സംരഭവങ്ങൾ” എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നു.
Phone:9961303053
Email:fr.pendanathu@gmail.com