
മറയൂരിൽ കാട്ടാന ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു
മറയൂർ: ഇടുക്കി മറയൂര്‍ ചെണ്ടുവര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാൾ കൊല്ലപ്പെട്ടു. ചെണ്ടുവാര ലോയര്‍ ഡിവിഷനില്‍ പഴനി (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയാണ് പഴനി.
ബന്ധുവിന്റെ വീട്ടില്‍ നിന്ന് കാട്ടുപാതയിലൂടെ മടങ്ങുന്നതിനിടെ വഴിയിലുണ്ടായിരുന്ന കാട്ടാന പഴനിയെ തുമ്ബി കൈയിലെടുത്ത് എറിയുകയായിരുന്നു. പളനിയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ച് പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വനം വകുപ്പും മറ്റ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെയിട്ടുണ്ട്.