പ്രതീക്ഷയുടെ പ്രതീകമാണ് ഈ വർഷത്തെ ക്രിസ്തുമസ് ട്രീയും പുൽക്കൂടും – ഫ്രാൻസിസ് മാർപാപ്പ.

Share News

റോം. ഡിസംബർ 11 ന് വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ വത്തിക്കാൻ ചത്വരത്തിലെ ക്രിസ്തുമസ് പുൽകൂടിലും, ക്രിസ്തുമസ് ട്രീയിലും ദീപങ്ങൾ തെളിയിച്ചു. ഈ വർഷത്തെ 100 അടി ഉയരം വരുന്ന അലങ്കരിക്കാൻ വേണ്ട അലങ്കാര വസ്തുകൾ റോമിലും സ്ലോവേനിയ യിലും അലഞ്ഞുതിരിയുന്ന ഭവനങ്ങൾ ഇല്ലാത്ത 400 ഓളം പാവങ്ങൾ ചേർന്നാണ് ഉണ്ടാക്കിയത്. മരത്തിലും, വൈകോലിലും ആണ് അലങ്കാരങ്ങൾ നിർമിച്ചിരിക്കുന്നത്… വി. ഫ്രാൻസിസിൻ്റെ ഭാഷയിൽ നമ്മെ വിശുദ്ധി യിലേക്ക് നയിക്കുന്ന സുവിശേഷപരമായ ദാരിദ്ര്യമാണ് ഈ വർഷത്തെ പുൽകൂടിൻ്റെ പ്രത്യേകത.


ഈ വർഷത്തെ ക്രിസ്തുമസ് ട്രീ സ്ലോവേനിയ രാജ്യം സ്വതന്ത്രമായതിൻ്റെ 30 ആം വർഷം പ്രമാണിച്ച് സ്ലോവേനിയ രാജ്യം ഫ്രാൻസിസ് പാപ്പക്ക് സമ്മനിച്ചതാണ്. കൂടാതെ വത്തികനിലെ വിവിധ ഓഫീസുകൾ അലങ്കരിക്കാൻ 40 ഓളം ചെറിയ പൈൻ മരങ്ങളും സ്ലോവേനിയ നൽകിയിട്ടുണ്ട്. ക്രിസ്തുമസ് ദിനത്തിൽ വത്തിക്കാൻ പരിസരത്തുള്ള പാവങ്ങൾക്ക് ഭക്ഷണവും നൽകുന്നുണ്ടെന്ന് സ്ലോവേനിയൻ അംബാസഡർ ജകോബ് സ്റ്റുൻഫ് അറിയിച്ചു. വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ഇടപെടൽ വാഴിയാണ് സ്ലോവേനിയക്ക് സ്വാതന്ത്ര്യം ലഭിച്ചത് അതിനുള്ള നന്ദിയാണ് ഇത് എന്നും പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും പച്ചപ്പുള്ള രാജ്യങ്ങളിലൊന്നാണ് സ്ലോവേനിയ അതിനാൽ യൂറോപ്പിൻ്റെ പച്ചപ്പുള്ള ഹൃദയത്തിൽ നിന്ന് നൽകുന്നതാണ് എന്നാണ് സ്ലോവേനിയൻ അപ്പസ്തോലിക നുൻഷ്യോ പറഞ്ഞത്.

christmas rome 1


ദേവാലയത്തിന് അകത്തെ പുൽ കൂട് നേപോളിതാൻ രീതിയിലുള്ള ചലിക്കുന്ന തരത്തിൽ ഉള്ളതാണ് എന്നതാണ് ഈ വർഷത്തെ പ്രത്യേകത. വത്തിക്കാൻ ചത്വരതിൽ ഉള്ള പുൽകൂട് 1960കളിൽ ഉണ്ടാക്കിയതാണ് എന്നതാണ് പ്രത്യേകത. ലോകത്തിലെ പല സ്ഥലങ്ങളിലും അത് പ്രദർശിപ്പിച്ചിട്ടുള്ളതും ആണ്. ഇറ്റലിയിലെ അബ്രുസ്സോ പ്രവശ്യയിലേ കാസ്തെല്ലോ പ്രദേശത്തെ ചിത്രകല വിദ്യാർത്ഥികളും, അധ്യാപകരും ആണ് അത് ഉണ്ടാക്കിയിട്ടുള്ളത്. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായ 19 രൂപങ്ങൾ ആണ് ഈ വർഷത്തെ പുൽകൂട്ടിൽ ഉള്ളത്. ക്രിസ്തുമസിന് ഒരുക്കമായ ക്രിസ്തുമസ് ട്രീ സ്വിച്ച് ഓൺ കർമ്മം വത്തിക്കാൻ നയതന്ത്ര വിഭാഗം പ്രസിഡൻ്റ് കർദിനാൾ ജുസ്സപ്പേ ബെർത്തല്ലോയും, സെക്രട്ടറി ജനറൽ ബിഷപ്പ് ഫെർണാണ്ടോയും ഒരുമിച്ച് നിർവഹിച്ചു. കൊറോണ വ്യാപനം മൂലം ക്ലേശിക്കുന്ന ലോകത്തിനുള്ള പ്രതീക്ഷയാണ് ഓരോ ക്രിസ്തുമസ് ട്രീ എന്നും നമ്മെ ഓർമിപ്പിച്ചു.


ഫാ.ജിയോ തരകൻ
ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോം.

Share News