
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഡിജിപി
തിരുവനന്തപുരം : പൊലീസുകാര്‍ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ വീട്ടിലേക്കോ ക്വാര്‍ട്ടേഴ്‌സിലേക്കോ പോകണം.
ബന്ധുവീടുകളോ സുഹൃത്തുക്കളുടെ വീടുകളോ സന്ദര്‍ശിക്കരുത്. മറ്റുയാത്രകളും നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.
പൊലീസുകാര്‍ക്കിടയില്‍ കോവിഡ് രോഗബാധ കൂടുന്ന പശ്ചാത്തലത്തിലാണ് ഡിജിപി പൊലീസുകാര്‍ക്ക് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തിരുവനന്തപുരത്ത് എആര്‍ ക്യാമ്ബിലെ പൊലീസുകാരനും, സെക്രട്ടേറിയറ്റില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന പൊലീസുകാരനുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
എആര്‍ ക്യാമ്ബിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്ബിലെ 28 പൊലീസുകാരെ ക്വാറന്റീനിലാക്കി.